13-Dec-2018 (Thu)
 
 
 
 
‍പൊതു കുളവും തോടും കയ്യേറി കെട്ടിടം നിര്‍മിച്ചതായി പരാതി
   
vps
10-Oct-2018
 

കോടഞ്ചേരി: പൊതു കുളവും തോടും കയ്യേറി സ്വകാര്യ വ്യക്തി കെട്ടിടം നിര്‍മിച്ചതായി പരാതി. കോടഞ്ചേരി പഞ്ചായത്തിലെ ആനിക്കോട് അങ്ങാടിയിലാണ് ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള കുളവും തോടും ഉള്‍പ്പെടെ കയ്യേറി ചട്ടങ്ങള്‍ പാലിക്കാതെ ഇരു നില കെട്ടിടം നിര്‍മിച്ചത്. അഞ്ച് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രദേശ വാസി സൗജന്യമായി നല്‍കിയ സ്ഥലത്ത് ജനകീയ പങ്കാളിത്തോടെ നിര്‍മിച്ച കുളത്തിനോട് ചേര്‍ പഞ്ചായത്തില്‍ നിന്നും ലഭിച്ച അനുമതി പ്രകാരം ആദ്യം കെട്ടിടം നിര്‍മിക്കുകയും പിന്നീട് പൊതു കുളം ഉള്‍പ്പെടെ കയ്യേറി കെട്ടിടം വിപുലീകരിക്കുകയുമായിരുന്നുവെന്ന് നാട്ടുകാരും വാര്‍ഡ് മെമ്പര്‍മാരും പറയുന്നു.

 

എം എല്‍ എ ഫണ്ട് ഉപയോഗിച്ച് മുപ്പതോളം കുടുംബങ്ങള്‍ താമസിക്കുന്ന പീച്ചാംപാറ പ്രദേശത്തക്ക് കുടിവെള്ളം എത്തിക്കാനായി കുളം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിന് പരാതി നല്‍കിയിരുന്നുവെങ്കിലും നടപടി ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് അനധിക്രത കെട്ടിടം പൊളിച്ചുമാറ്റാന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നല്‍കിയെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല. സമീപവാസിയായ പരിന്താനിയില്‍ ബിജുവിന്റെ സ്ഥലവും കെട്ടിട ഉടമ കയ്യേറിയതായി പരാതിയുണ്ട്. ഇതിനെതിരെ പ്രതികരിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയതായി കാണിച്ച് ബിജുവും ഭാര്യയും കോടഞ്ചേരി പോലീസിലും പരാതി നല്‍കി. അനധികൃത നിര്‍മാണം പൊളിച്ചുമാറ്റാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സി പി ഐ എം കോടഞ്ചേരി ലോക്കല്‍ കമ്മിറ്റിയും രംഗത്തെത്തി. അനധികൃത നിര്‍മാണം പൊളിച്ചു നീക്കാന്‍ തയ്യാറാണെന്നും തൊഴിലാളികളെ ലഭിക്കാത്തതാണ് തടസ്സമെന്നുമാണ് കെട്ടിട ഉടമയായ റോയിയുടെ പ്രതികരണം.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies