18-Oct-2018 (Thu)
വ്യാഴാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍; ബി ജെ പി പിന്തുണ പോലീസിനെ വെട്ടിച്ച് കടന്ന പീഡന കേസ് പ്രതി അറസ്റ്റില്‍; മാതാപിതാക്കള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ റിമാണ്ടില്‍ അനര്‍ഹരായ കാര്‍ഡുടമകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റണം ബാലാവകാശ സംരക്ഷണ സമിതികളുടെ ശാക്തീകരണത്തിന് ശില്‍പ്പശാല നടത്തും പോലീസിനെ വെട്ടിച്ച് കടന്ന പീഡന കേസ് പ്രതിയെ കണ്ടെത്താനായില്ല പ്രളയക്കെടുതി: വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ നഷ്ടകണക്കെടുക്കുന്നു റഫാല്‍ കരാര്‍ അഴിമതി; സംയുക്ത പാര്‍ലമെന്റ് കമ്മറ്റി അന്വേഷണം അവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പോസ്റ്റ് ഓഫീസ് പിക്കറ്റിംഗ് നടത്തി അഞ്ച് ലിറ്റര്‍ ചാരായവുമായി കോടഞ്ചേരി സ്വദേശി പിടിയില്‍ പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് എല്‍ ഡി എഫ് മാര്‍ച്ച്
 
 
 
 
‍താമരശ്ശേരി താലൂക് ഓഫീസിലേക്ക് യു ഡി എഫ് മാര്‍ച്ച്
   
vps
10-Oct-2018
 

താമരശ്ശേരി: കട്ടിപ്പാറ പഞ്ചായത്തിലെ അമ്പായത്തോട് ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത കരിങ്കല്‍ ക്വാറികള്‍ക്ക് റവന്യു- പോലീസ് അധികൃതര്‍ ഒത്താശ ചെയ്യുന്നുവെന്നും കട്ടിപ്പാറ കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ച 14 പേരുടെ കുടുംബത്തോടും കൃഷിഭൂമികള്‍ നഷ്ടപ്പെട്ട കര്‍ഷകരോടും സര്‍ക്കാരും, പ്രാദേശിക ഭരണകൂടവും അവഗണന കാണിക്കുന്നുവെന്നും ആരോപിച്ച് കട്ടിപ്പാറ പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി താമരശ്ശേരി താലൂക് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി മോയിന്‍കുട്ടി ഉത്ഘാടനം ചെയ്തു.

 

ഡി സി സി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് സമര പ്രഖ്യാപനം നടത്തി. ഒ കെ എം കുഞ്ഞി, അനില്‍ജോര്‍ജ്ജ്, മുഹമ്മദ് മോയത്ത്, കെ കെ ഹംസ ഹാജി, ബാബുമാസ്റ്റര്‍, സലീംപുല്ലടി, ഹാഫിസ് റഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രേംജി ജെയിംസ്, അഷ്‌റഫ് പൂലോട്, ബിജു കണ്ണന്തറ, ഷാഹിം ഹാജി തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies