13-Dec-2018 (Thu)
 
 
 
 
‍ശബരിമല: താമരശ്ശേരിയില്‍ ദേശീയ പാത ഉപരോധിച്ചു
   
vps
10-Oct-2018
 

താമരശ്ശേരി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ താമരശ്ശേരിയില്‍ ദേശീയ പാത ഉപരോധിച്ചു. ശബരിമല കര്‍മ്മ സമിതി എന്ന പേരിലാണ് പ്രതിഷേധ റാലിയും ഉപരോധവും സംഘടിപ്പിച്ചത്.

 

ചുങ്കം ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പരിസരത്തുനിന്നും ആരംഭിച്ച പ്രതിഷേധ റാലി താമരശ്ശേരി ടൗണില്‍ എത്തിയ ശേഷം റസ്റ്റ് ഹൗസിന് മുന്നില്‍ ദേശീയ പാത ഉപരോധിക്കുകയായിരുന്നു. പ്രതിഷേധക്കാരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies