18-Oct-2018 (Thu)
വ്യാഴാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍; ബി ജെ പി പിന്തുണ പോലീസിനെ വെട്ടിച്ച് കടന്ന പീഡന കേസ് പ്രതി അറസ്റ്റില്‍; മാതാപിതാക്കള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ റിമാണ്ടില്‍ അനര്‍ഹരായ കാര്‍ഡുടമകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റണം ബാലാവകാശ സംരക്ഷണ സമിതികളുടെ ശാക്തീകരണത്തിന് ശില്‍പ്പശാല നടത്തും പോലീസിനെ വെട്ടിച്ച് കടന്ന പീഡന കേസ് പ്രതിയെ കണ്ടെത്താനായില്ല പ്രളയക്കെടുതി: വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ നഷ്ടകണക്കെടുക്കുന്നു റഫാല്‍ കരാര്‍ അഴിമതി; സംയുക്ത പാര്‍ലമെന്റ് കമ്മറ്റി അന്വേഷണം അവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പോസ്റ്റ് ഓഫീസ് പിക്കറ്റിംഗ് നടത്തി അഞ്ച് ലിറ്റര്‍ ചാരായവുമായി കോടഞ്ചേരി സ്വദേശി പിടിയില്‍ പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് എല്‍ ഡി എഫ് മാര്‍ച്ച്
 
 
 
 
‍എം എന്‍ പാലൂരിന് അന്ത്യാഞ്ജലി
   
vps
10-Oct-2018
 

കോഴിക്കോട്: അന്തരിച്ച മലയാളത്തിലെ മുതിര്‍ന്ന കവിയും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ എം എന്‍ പാലൂരിന് സാംസ്‌കാരിക കേരളം വിട നല്‍കി. കോഴിക്കോട് ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വെച്ച മൃതദേഹത്തില്‍ സമൂഹത്തിന്റെ നാനാതുറയില്‍ പെട്ട നിരവധിയാളുകള്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തിയിരുന്നു. സംസ്ഥാന സര്‍ക്കാറിനു വേണ്ടി ജില്ലാ കലക്ടര്‍ യു വി ജോസും ജില്ലാ ഭരണകൂടത്തിനു വേണ്ടി എ ഡി എം. രോഷ്‌നി നാരായണനും മൃതദേഹത്തില്‍ പുഷ്പ ചക്രമര്‍പ്പിച്ചു.

 

കോവൂര്‍ പെരളം കാവിലെ വീട്ടില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 5.30 ഓടെയായിരുന്നു അന്ത്യം. 86 വയസായിരുന്നു. കേന്ദ്ര, കേരള സാഹിത്യ പുരസ്‌കാരങ്ങളും ആശാന്‍ സാഹിത്യ പുരസ്‌കാരവും നേടിയിട്ടുണ്ട്. കഥയില്ലാത്തവന്റെ കഥ എന്ന ആത്മ കഥയ്ക്കാണ് 2013ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies