55 ഭിന്നശേഷിക്കാര്‍ക്ക് നിയമാനുസൃത രക്ഷാകര്‍ത്താവിനെ നിയോഗിച്ചു
കോഴിക്കോട്: ഭിന്നശേഷിക്കാര്‍ക്ക് നാഷണല്‍ ട്രസ്റ്റ് ലോക്കല്‍ ലെവല്‍ കമ്മിറ്റിയുടെ ഹിയറിംഗില്‍ 55 പേര്‍ക്ക് നിയമാനുസൃത രക്ഷാകര്‍ത്താവിനെ നിയമിച്ച് ജില്ലാ കലക്ടര്‍ യു വി ജോസ് ഉത്തരവായി. ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രല്‍ പാള്‍സി എന്നിവ ബാധിച്ചവരുടെ അപേക്ഷയിലാണ് ഹിയറിംഗ് നടത്തിയത്. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഹിയറിംഗില്‍ സാമൂഹ്യനീതി ഓഫീസര്‍ അനീറ്റ എസ് ലിന്, ലോക്കല്‍ ലെവല്‍ കമ്മിറ്റി കണ്‍വീനര്‍ സിക്കന്തര്‍, കമ്മിറ്റി അംഗം ഡോ. പി ഡി ബെന്നി, ജില്ലാ രജിസ്ട്രാര്‍ പി വിലാസിനി, ഡോ ലതിക വി ആര് തുടങ്ങിയവര്‍ അപേക്ഷകള്‍ പരിഗണിച്ചു.