18-Oct-2018 (Thu)
വ്യാഴാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍; ബി ജെ പി പിന്തുണ പോലീസിനെ വെട്ടിച്ച് കടന്ന പീഡന കേസ് പ്രതി അറസ്റ്റില്‍; മാതാപിതാക്കള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ റിമാണ്ടില്‍ അനര്‍ഹരായ കാര്‍ഡുടമകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റണം ബാലാവകാശ സംരക്ഷണ സമിതികളുടെ ശാക്തീകരണത്തിന് ശില്‍പ്പശാല നടത്തും പോലീസിനെ വെട്ടിച്ച് കടന്ന പീഡന കേസ് പ്രതിയെ കണ്ടെത്താനായില്ല പ്രളയക്കെടുതി: വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ നഷ്ടകണക്കെടുക്കുന്നു റഫാല്‍ കരാര്‍ അഴിമതി; സംയുക്ത പാര്‍ലമെന്റ് കമ്മറ്റി അന്വേഷണം അവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പോസ്റ്റ് ഓഫീസ് പിക്കറ്റിംഗ് നടത്തി അഞ്ച് ലിറ്റര്‍ ചാരായവുമായി കോടഞ്ചേരി സ്വദേശി പിടിയില്‍ പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് എല്‍ ഡി എഫ് മാര്‍ച്ച്
 
 
 
 
‍ഷോക്കടിച്ച് ചരിഞ്ഞ ആനയുടെ കൊമ്പുകള്‍ മോഷ്ടിച്ച തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍
   
vps
13-Oct-2018
 

താമരശ്ശേരി: ഷോക്കടിച്ച് ചരിഞ്ഞ ആനയുടെ കൊമ്പുകള്‍ മോഷ്ടിച്ച തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. തിരുവണ്ണാമല സ്വദേശി മേല്‍ മുരുക മണ്ഡൈ ആണ് താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ സി അബ്ദുല്ലത്തീഫിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. 8 കിലോയോളം തൂക്കം വരുന്ന രണ്ട് കൊമ്പുകളും പിടിച്ചെടുത്തു. താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിന് കീഴിലെ എടത്തറ കണിയാട് ഭാഗത്തെ സ്വകാര്യ ഭൂമിയിലാണ് കാട്ടാന ഷോക്കേറ്റ് ചരിഞ്ഞത്. വന്യ ജീവികൡ നിന്നും കൃഷി സംരക്ഷിക്കാന്‍ സ്ഥാപിച്ച ഇലക്ട്രിക് വേലിയില്‍ നിന്നും ഷോക്കേറ്റാണ് ആന ചരിഞ്ഞതെന്നാണ് സംശയം. രഹസ്യ വിവരത്തെ തുടര്‍ന്ന് വനപാലകര്‍ നടത്തിയ പരിശോധനയിലാണ് ആനയുടെ ജഢാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഭൂ ഉടമ കൊടുവള്ളി കളരാന്തിരി സ്വദേശി ഹുസ്സൈന്‍കുട്ടിയെ വനപാലകര്‍ അറസ്റ്റ് ചെയ്തിരുന്നു.

 

ആനക്കൊമ്പ് കാണാതായത് സംബന്ധിച്ച അന്വേഷണത്തിലാണ് തമിഴ്‌നാട് സ്വദേശികള്‍ ഇവിടെ ജോലി ചെയ്തിരുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് കോഴിക്കോട് ഡി എഫ് ഒ കെ കെ സുനില്‍കുമാറിന്റെ നിര്‍ദ്ധേശപ്രകാരം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ സി അബ്ദുല്ലത്തീഫിന്റെ നേതൃത്വത്തിലുള്ള സംഘം തമിഴ്‌നാട്ടിലെത്തിയാണ് തിരുവമണ്ണാമല നാഗല്ലൂര്‍ കാണമലൈ പഞ്ചായത്തിലെ മേല്‍ മുരുക മണ്ഡൈയെ അറസ്റ്റ് ചെയ്തത്. കിലോക്ക് നാല്‍പ്പത്തി അയ്യായിരം രൂപ വില കണക്കാക്കി ആനക്കൊമ്പുകള്‍ വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ വനപാലകരുടെ പിടിയിലായത്. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ പി അബ്ദുല്‍ ഗഫൂര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പി ബഷീര്‍, ഡ്രൈവര്‍മാരായ ജിതേഷ്, ശിവാനന്ദന്‍ എന്നിവരടങ്ങിയ സംഘമാണ് ആനക്കൊമ്പ് പിടികൂടിയത്. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies