18-Nov-2018 (Sun)
 
 
 
 
‍പുതുപ്പാടിയില്‍ കഞ്ചാവ് വില്‍പ്പനക്കാരന്‍ പിടിയില്‍
   
vps
13-Oct-2018
 

പുതുപ്പാടി: കഞ്ചാവ് കേസിലെ പ്രതി കാല്‍ കിലോ കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിലായി. പുതുപ്പാടി ചിപ്പിലിത്തോട് തെക്കേക്കര വീട്ടില്‍ വര്‍ഗീസിനെ ( 50) യാണ് താമരശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി പി വേണുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കൈതപ്പൊയിലില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് വര്‍ഗ്ഗീസ് കഞ്ചാവുമായി പിടിയിലായത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കെ എല്‍ 11 ബി ബി 4943 നമ്പര്‍ സ്‌കൂട്ടറും എക്‌സൈസ് പിടിച്ചെടുത്തു.

 

പുതുപ്പാടി അടിവാരം ഭാഗത്തെ ഒരു പ്രധാന വില്പനക്കാരനായ വര്‍ഗീസിനെ നേരത്തെ താമരശ്ശേരി പോലീസും എക്‌സൈസും കഞ്ചാവുമായി പിടികൂടിയിരുന്നു. ജാമ്യത്തില്‍ ഇറങ്ങിയാണ് വീണ്ടും കഞ്ചാവ് വില്‍പന നടത്തുന്നത്. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുരേഷ് ബാബു, ടി നൗഫല്‍, അശ്വന്ത് വിശ്വന്‍, ജിനീഷ്, ഷാജു, ഡ്രൈവര്‍ സുബൈര്‍ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്. പ്രതിയെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies