18-Nov-2018 (Sun)
 
 
 
 
‍അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതി ഗ്രാമസഭ
   
vps
13-Oct-2018
 

അഴിയൂര്‍: നടപ്പ് വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും മണ്ണ് ജലസംരംക്ഷണം, നീര്‍ത്തട സംരംക്ഷണം, എന്നീ പ്രവര്‍ത്തനങ്ങളിലെ നൂതനപ്രവര്‍ത്തനങ്ങള്‍ തൊഴിലാളികളുമായി പങ്ക് വെക്കുന്നതിനും വേണ്ടി അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ഗ്രാമസഭ സംഘടിപ്പിച്ചു. പൊതു സ്ഥലങ്ങളില്‍ മലിന ജലം ഒഴുകുന്നത് തടയുവാന്‍ മലിനജല പിറ്റ് ഉണ്ടാക്കാന്‍ പദ്ധതിക്ക് അംഗീകാരം ലഭിച്ചത് പ്രകാരം ഈ വര്‍ഷം തന്നെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തി നടത്തും. ഏറ്റവും കൂടുതല്‍ തൊഴില്‍ ദിനം സൃഷ്ടിച്ച മൂന്നാം വാര്‍ഡിലെ തൊഴിലാളികള്‍ക്ക് പുതിയ തൊഴില്‍ കാര്‍ഡുകള്‍ നല്‍കി. ഗ്രാമസഭ പഞ്ചായത്ത് പ്രസിഡന്റ് ഇ ടി അയ്യൂബ്ബ് ഉല്‍ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് റീന രാരോത്ത്, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ്, സ്ഥിരം സമിതി അദ്ധ്യക്ഷകളായ ഉഷ ചാത്താംങ്കണ്ടി, സുധ മാളിയക്കല്‍, ജസ്മിന കല്ലേരി, മെമ്പര്‍മാരായ വി പി ജയന്‍, കെ ലീല, അലി മനോളി , സാഹിര്‍ പുനത്തില്‍, ശ്രീജേഷ് കുമാര്‍, അസി. സെക്രട്ടറി ഇ അരുണ്‍കുമാര്‍, വി ഇ ഒ.സിദ്ധിക്ക്, ഓവര്‍സിയര്‍ കെ രഞ്ചിത്ത്, കുടുംബശ്രീ ചെയര്‍പെഴ്സണ്‍ ബിന്ദു ജയ്‌സണ്‍ എന്നിവര്‍ സംസാരിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies