18-Nov-2018 (Sun)
 
 
 
 
‍പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് മറച്ച കൂരയില്‍ ഭീതിയോടെ കമല
   
vps
13-Oct-2018
 

താമരശ്ശേരി: പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് മറച്ച കൂരക്കുള്ളില്‍ കഴിയുന്ന സ്ത്രീ അധികൃതരുടെ കനിവിനായി കൈ നീട്ടുന്നു. താമരശ്ശേരി പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ താമസിക്കുന്ന കാരാടി നടുപുത്തലത്ത് കമലയാണ് വീടെന്ന സ്വപ്നവുമായി കാത്തിരിക്കുന്നത്. മഴ നനയാതെ കിടന്നുറങ്ങാന്‍ വീട് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് മുതല്‍ പ്രധാനമന്ത്രിക്ക് വരെ അപേക്ഷ നല്‍കിയെങ്കിലും ഫലം കണ്ടില്ല. പ്ലാസ്റ്റിക് ഷീറ്റ്‌കൊണ്ടുള്ള മേല്‍ക്കൂരയാണ് വീടിനുള്ളത്. ചുറ്റിലും പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ടാണ് മറച്ചത്.

 

പ്ലാസ്റ്റിക് ഷീറ്റുകള്‍ക്ക് സമൂഹ്യ വിരുദ്ധര്‍ കല്ലെറിയുന്നതിനാല്‍ ഇഴ ജന്തുക്കള്‍ അകത്ത് കടക്കുമെന്ന ഭീതി കമലയുടെ ഉറക്കം കെടുത്തുകയാണ്. അവിവാഹിതയായ കമല മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം. മാതാവ് മരിച്ചതോടെ കുടുംബ സ്വത്ത് വീതം വെച്ചു. തറവാട് വീട് സഹോദന് നല്‍കി. കമലക്ക് ലഭിച്ച നാല് സെന്റ് ഭൂമിയില്‍ ഷെഡ് നിര്‍മിച്ച് താമസം തുടങ്ങി. അഞ്ച് വര്‍ഷമായി ഗ്രാമസഭകളില്‍ പതിവായി അപേക്ഷ നല്‍കുന്നുണ്ടെങ്കിലും വീട് അനുവദിച്ചിട്ടില്ല. വിധവാ പെന്‍ഷന്‍ ലഭിക്കാന്‍ നല്‍കിയ അപേക്ഷക്കും തീര്‍പ്പായിട്ടില്ല. ഭീതിയില്ലാതെ കഴിയാന്‍ ചെറിയൊരു വീട് മാത്രമാണ് കമലക്ക് വേണ്ടത്. അധികൃതര്‍ കനിയുമെന്ന പ്രതീക്ഷയിലാണ് കമല കാത്തിരിക്കുന്നത്.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies