18-Nov-2018 (Sun)
 
 
 
 
‍ശുചിത്വസാക്ഷരതാ ട്രയല്‍ ക്ലാസ് സംഘടിപ്പിച്ചു
   
vps
15-Oct-2018
 

എടക്കാട്: കോഴിക്കോട് ജില്ലാഭരണകൂടത്തിന് ആഭിമുഖ്യത്തില്‍ എടക്കാട് പദ്ധതിയുമായി സഹകരിച്ച് സീറോ വേസ്റ്റ് കോഴിക്കോട് ശുചിത്വസാക്ഷരതാ ട്രയല്‍ ക്ലാസ് സംഘടിപ്പിച്ചു. എടക്കാട് വാര്‍ഡില്‍ സംഘടിപ്പിച്ച ചടങ്ങ് സിഡബ്ല്യുആര്‍ഡിഎംമുതിര്‍ന്ന ശാസ്ത്രജ്ഞന്‍ മാധവന്‍ ഉദ്ഘാടനം ചെയ്തു. ജീവന്റെ ജീവനായ് ജലത്തെ സംരക്ഷിക്കേണ്ട നമ്മള്‍ അവിടെ മാലിന്യം നിക്ഷേപിക്കുന്നതിന് മത്സരിക്കുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. മാലിന്യം നീക്കം ചെയ്യാനുള്ള ഉത്തരവാദിത്വം തദ്ദേശസ്വയംഭരണ വകുപ്പുകള്‍ക്ക് ആണെന്ന ധാരണ മാറണം. എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വമാണെന്ന ബോധം ഏവര്‍ക്കും ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ എം ശ്രീജ അധ്യക്ഷതവഹിച്ചു. ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ ഇപി രത്നാകരന്‍ യുപി ഏകനാഥ ഹരിതകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ പി പ്രകാശന്‍ പ്രമോദ് മണ്ണ് ടത്ത് റോബിന്‍സണ്‍ എന്നിവര്‍ ക്ലാസെടുത്തു. പി പ്രമോദ് കുമാര്‍ കെ വിശ്വനാഥന്‍ കെ പവിത്രന്‍ ഭക്തവത്സലന്‍ എന്നിവര്‍ സംസാരിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies