18-Nov-2018 (Sun)
 
 
 
 
‍സിവില്‍ സര്‍വീസ് ശില്‍പ്പശാല സംഘടിപ്പിച്ചു
   
vps
15-Oct-2018
 

പന്നൂര്‍: വിദ്യാര്‍ത്ഥികള്‍ക്ക് സിവില്‍ സര്‍വീസിന്റെ മേഖലകള്‍ പരിചയപ്പെടുത്താനായി പന്നൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സിവില്‍ സര്‍വീസ് ശില്‍പ്പശാല സംഘടിപ്പിച്ചു. പ്രമുഖ സിവില്‍ സര്‍വീസ് പരിശീലകന്‍ ഡോ പി സരിന്‍ ഐ എ എസ് ശില്‍പ്പശാലക്ക് നേതൃത്വം നല്‍കി. പന്നൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്റി സ്‌കൂളിലെയും സമീപത്തെ സ്‌കൂളുകളിലെയും വിദ്യാര്‍ത്ഥികള്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു.

 

എം കെ രാഘവന്‍ എം പി പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം എം എ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഇന്ദു സനിത്ത്, പ്രിന്‍സിപ്പാള്‍ എം സന്തോഷ് കുമാര്‍, പ്രധാനാധ്യാപകന്‍ കെ ജി മനോഹരന്‍, പി ടി എ പ്രസിഡന്റ് വി എം ശ്രീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഐ എ എസ്, ഐ എഫ് എസ് എന്നിവ മാത്രമാണ് സിവില്‍ സര്‍വീസ് മേഖലയെന്ന തെറ്റിദ്ധാരണ അകറ്റി ഗ്രാമീണ മേഖലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ സിവില്‍ സര്‍വീസില്‍ എത്തിക്കുന്നതിന് ശില്‍പ്പശാലക്ക് കഴിയുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies