18-Nov-2018 (Sun)
 
 
 
 
‍സമസ്ത വൈസ് പ്രസിഡന്റ് എ കെ അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര്‍ അന്തരിച്ചു; മയ്യിത്ത് നിസ്‌കാരം ഉച്ചക്ക് 12 മണിക്ക് ഫാറൂഖ് കോളജ് അണ്ടിക്കാടന്‍കുഴി ജുമുഅ മസ്ജിദില്‍
   
vps
15-Oct-2018
 

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റും കാസര്‍കോട് ജാമിഅ സഅദിയ്യ അറബിയ്യ പ്രിന്‍സിപ്പലുമായ എ കെ അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര്‍ (77) അന്തരിച്ചു. കോഴിക്കോട് ഫാറൂഖ് കോളജിന് സമീപം അണ്ടിക്കാടന്‍ കുഴിയില്‍ കുടുംബാംഗമാണ്. 1968ല്‍ പട്ടിക്കാട് ജാമിഅയില്‍ നിന്ന് ഫൈസി ബിരുദം നേടിയ അദ്ധേഹം ഗോളശാസ്ത്രമുള്‍പ്പെടെ പല വിഷയങ്ങളിലും അവഗാഹം നേടി ഗ്രന്ഥരചന നടത്തി. കൊണ്ടോട്ടിക്ക് സമീപം ഒളവട്ടൂരിലായിരുന്നു ആദ്യമായി മുദരിസായി ജോലി ചെയ്തത്. പിന്നീട് പുത്തൂപാടം, കടമേരി റഹ്മാനിയ കോളജ്, പേരാമ്പ്ര പന്തരിക്കര, രാമനാട്ടുകര ചമല്‍ മസ്ജിദ്, തിരൂര്‍ നടുവിലങ്ങാടി ദര്‍സുകളില്‍ സേവനം ചെയ്തു. 1986ല്‍ ജാമിഅ സഅദിയ്യയില്‍ മുദര്‍രിസായി ചാര്‍ജെടുത്തു. കാല്‍ നൂറ്റാണ്ടായി സഅദിയ്യ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഭാര്യമാര്‍: ഫാത്വിമ സഹ്റ, പരേതയായ ആയിശക്കുട്ടി. മക്കള്‍: അബ്ദുല്‍ വഹാബ് (അജ്മാന്‍), അബ്ദുല്‍ വാഹിദ് സഅദി (സിറാജുല്‍ ഹുദ), ജാബിര്‍ (ദുബൈ), റബിഅ, റാഫിദ. മരുമക്കള്‍: അബ്ദുല്‍ ഹമീദ് സഅദി (താമരശ്ശേരി), അബ്ദുല്‍ ജലീല്‍ സഖാഫി (പുത്തൂര്‍ പാടം). മയ്യിത്ത് നിസ്‌കാരം ഇന്ന് 12 മണിക്ക് ഫാറൂഖ് കോളജ് അണ്ടിക്കാടന്‍കുഴി ജുമുഅ മസ്ജിദില്‍.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies