18-Nov-2018 (Sun)
 
 
 
 
‍കൃഷിവിളകള്‍ ഇന്‍ഷൂര്‍ ചെയ്യുന്നത് കര്‍ഷകര്‍ ജീവിതത്തിന്റെ ഭാഗമാക്കണം; മന്ത്രി വി എസ് സുനില്‍കുമാര്‍
   
vps
15-Oct-2018
 

കൂടരഞ്ഞി: കൃഷിവിളകള്‍ ഇന്‍ഷൂര്‍ ചെയ്യുന്നത് കര്‍ഷകര്‍ ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് കൃഷി വികസന വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. കൃഷിനാശമുണ്ടായ കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറംതോട്ടിലെ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം പൂവാറംതോട് പാരിഷ്ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷി ഇന്‍ഷൂര്‍ ചെയ്യുന്നതിലൂടെ നഷ്ടത്തിന്റെ തോത് കുറക്കാന്‍ കഴിയും. വന്യമൃഗ ആക്രമണത്തിലുണ്ടാകുന്ന നഷ്ടങ്ങളും ഇന്‍ഷൂറന്‍സ് പരിധിയില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൃഷിനാശമുണ്ടായിട്ട് ഇതുവരെ അപേക്ഷ നല്‍കാന്‍ സാധിക്കാത്തവര്‍ ഇനിയും അപേക്ഷ നല്‍കിയാല്‍ പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ ജോര്‍ജ് എം തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സോളി ജോസഫ്, വൈസ് പ്രസിഡന്റ് വി എ നസീര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി എന്‍ ജയശ്രീ, ജോണി, ഫാ. സഖറിയാസ് നെടുമല, റോയ് തെക്കേടത്ത്, മോഹനന്‍ മാസ്റ്റര്‍, ജോസ് വെണ്ണായിപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies