18-Nov-2018 (Sun)
 
 
 
 
‍സമൂഹത്തിന് എന്നും മാര്‍ഗദര്‍ശിയായിരുന്ന കെ വി മോയിന്‍കുട്ടി ഹാജിക്ക് സ്മാരകം പണിയണം; മന്ത്രി സുനില്‍ കുമാര്‍
   
vps
15-Oct-2018
 

കൊടുവള്ളി: സമൂഹത്തിന് എന്നും മാര്‍ഗദര്‍ശിയായിരുന്ന കെ വി മോയിന്‍കുട്ടി ഹാജിക്ക് സ്മാരകം പണിയണമെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു.പ്രദേശത്തെ വിദ്യാഭ്യാസ സാംസ്‌കാരിക മത സാമൂഹ്യ രംഗത്ത്നിറസാന്നിദ്ധ്യമായിരുന്ന കെ വി മോയില്‍കുട്ടി ഹാജിയുടെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കരുവന്‍പൊയില്‍ പൗരാവലിയും കെ വി മോയിന്‍കുട്ടി ഹാജി മെമ്മോറിയല്‍ ട്രസ്റ്റും സംഘടിപ്പിച്ച ചടങ്ങില്‍ കാരാട്ട് റസാഖ് എം എല്‍ എ അധ്യക്ഷത വഹിച്ചു.

 

പാവപ്പെട്ട ഒരു കുടുംബത്തിന് കെ വി ഹാജിയുടെ മകന്‍ ഗഫൂര്‍ നല്‍കിയ ഭൂമിയുടെ രേഖാ സമര്‍പ്പണവും മന്ത്രി നിര്‍വഹിച്ചു. കെ വി ഹാജി അനുസ്മരണ സപ്‌ളിമെന്റ് പി ടി എ റഹീം എം എല്‍ എ പ്രകാശനം ചെയ്തു. കെ വി ട്രസ്റ്റ് നല്‍കുന്ന മികച്ച സാമൂഹ്യ സാംസ്‌കാരിക വ്യവസായ പ്രമുഖന് പുരസ്‌കാരം കെ ടി സി മാനേജിംങ് പാര്‍ട്ട്‌നര്‍ പി വി ഗംഗാധരനും മികച്ച ഐടി വിദ്യാഭാസ പ്രവര്‍ത്തകനുള്ള അവാര്‍ഡ് ജി ടെക് ചെയര്‍മാന്‍ മഹ്‌റുഫ് മണലൊടിക്കും മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഷരീഫ കണ്ണാടിപ്പൊയില്‍ സമര്‍പ്പിച്ചു. കരുവന്‍പൊയില്‍ മോയോട്ട് കടവ് റോഡിന് കെ വി ഹാജി റോഡ് നാമകരണം മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ എ പി മജീദ് മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ മക്കാട്ട് മാധവന്‍ നമ്പൂതിരിയെ പി ടി സി മോയിനും കെ വി ഹാജിയുടെ സഹധര്‍മ്മിണി ബീവി ഉമ്മയെ സി കെ ഖദീജ മുഹമ്മദും പൊന്നാടയണിയിച്ച് ആദരിച്ചു. ചടങ്ങില്‍ കൗണ്‍സിലര്‍മാരായ വായോളി മുഹമ്മദ്, പി അബ്ദുള്‍ ഖാദര്‍, നാസര്‍കോയ തങ്ങള്‍, ഡി സി സി മുന്‍ പ്രസിഡന്റ് കെ സി അബു, ടി എം പൗലോസ് ടി പി സി മുഹമ്മദ്, കെ ഷറഫുദ്ദീന്‍, പി ടി സി ഗഫൂര്‍, ടി കെ പി അബൂബക്കര്‍, ടി പി കഞ്ഞാലി ഹാജി, സി എം ബഷീര്‍, എ പി മുഹമ്മദ് മുസ്ല്യാര്‍, കെ വി ഗഫൂര്‍, കെ വി മുഹമ്മദ് അഷറഫ് എന്നിവര്‍ പ്രസംഗിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ കെ വി അബ്ദുള്‍ മജീദ് സ്വാഗതവും പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ പി അബു മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies