18-Nov-2018 (Sun)
 
 
 
 
‍മുക്കം പ്രസക്ലബ് സംഘടിപ്പിച്ച വാര്‍ത്ത വായന, രചന മത്സരം ശ്രദ്ധേയമായി
   
vps
15-Oct-2018
 

മുക്കം: മുക്കം പ്രസ് ഫോറത്തിന്റെ നേതൃത്വത്തില്‍ ഉപജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി വാര്‍ത്ത വായന, രചന മത്സരം സംഘടിപ്പിച്ചു. മുക്കം ഓര്‍ഫനേജ് ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്ന മത്സരത്തില്‍ 60 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.ഹയര്‍ സെക്കണ്ടറി വാര്‍ത്ത വായന മത്സരത്തില്‍സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പുല്ലൂരമ്പാറയിലെ അലീന സജി ഒന്നാം സ്ഥാനവും മണാശ്ശേരി എം കെ എച്ച് എം എം ഒ സ്‌കൂളിലെ സി പി അംന രണ്ടാം സ്ഥാനവുംചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കന്ററിയിലെ യു കെ അമീന പര്‍വീന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

 

ഹയര്‍ സെക്കണ്ടറി വിഭാഗം വാര്‍ത്ത രചന മത്സരത്തില്‍പുല്ലൂരാംപാറ സെന്റ് ജോസഫ് ഹയര്‍ സെക്കന്ററിയിലെ സ്‌നേഹ ജോണ്‍ ഒന്നാം സ്ഥാനവും നിലേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററിയിലെ അനഘരണ്ടാം സ്ഥാനവും നിലേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററിയിലെ നൂറബക്കര്‍ മൂന്നാം സ്ഥാനവുംകരസ്ഥമാക്കി. ഹൈസ്‌കൂള്‍ വിഭാഗം വാര്‍ത്ത വായനമത്സരത്തില്‍ പുല്ലൂരാംപാറ സെന്റ് ജോസഫ് ഹയര്‍ സെക്കന്ററിയിലെഐറിന്‍ റോസ് സജി ഒന്നാം സ്ഥാനവുംപുല്ലൂരാംപാറയിലെ തന്നെ എഡ്വേഡ് സോണിരണ്ടാം സ്ഥാനവും കൊടിയത്തൂര്‍ എം പി ടി എം ഹയര്‍ സെക്കന്ററിയിലെഫാത്തിമ നജ മൂന്നാം സ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗം വാര്‍ത്താ രചനയില്‍ പി ടി എം എച്ച് എസ് കൊടിയത്തൂരിലെ കിസ്‌വ ഒന്നാം സ്ഥാനവും മുക്കം എം കെ എച്ച് എം എം ഒ യിലെ ഇ.പി.സ്വാലിഹ രണ്ടാം സ്ഥാനവും എം.കെ.എച്ച്.എം.എം.ഒയിലെ തന്നെ അനന്യമൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയിയകള്‍ക്ക് നോര്‍ത്ത് കാരശ്ശേരിയിലെ മാക് ഓയിലിന്റെ അംഗീകൃത ഏജന്‍സിയായ പറയങ്ങാട്ട് ഓയില്‍സ് നല്‍കിയ െ്രെപസ് മണിയും കൊടിയത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് നല്‍കിയ ട്രോഫികളും സമ്മാനിച്ചു. പ്രൊഫസര്‍ ഹമീദ് ചേന്ദമംഗല്ലൂര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രസ് ഫോറം പ്രസിഡന്റ് സി. ഫസല്‍ ബാബു അധ്യക്ഷത വഹിച്ചു. ഓര്‍ഫനേജ് ഗേള്‍സ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ.അബ്ദു, പി.ചന്ദ്രബാബു, ഒ.മുഹമ്മദ് ഫസല്‍, എ.പി.മുരളീധരന്‍, മുക്കം ബാലകൃഷ്ണന്‍, എ. സി. നിസാര്‍ ബാബു, ഉസ്മാന്‍ പി ചെമ്പ്ര, സിദ്ധീഖ് പന്നൂര്‍, നിഷാദ് തിരുവമ്പാടി, മുഹമ്മദ് കക്കാട് തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടികള്‍ക്ക് പി.എസ് അസെനാര്‍, വിനോദ് നിസരി, ബി.കെ.രബിത്ത്, ആഷിഖ് അലി ഇബ്രാഹീം, ഉണ്ണി ചേക്കു, റഫീഖ് തോട്ടുമുക്കം, ദാസ് വട്ടോളി, കെ സി സോജിത്ത്, വഹാബ് കളരിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies