18-Nov-2018 (Sun)
 
 
 
 
‍കേന്ദ്രത്തിലും സംസ്ഥാനത്തിലും കോണ്‍ഗ്രസ്സ് അനുകൂല സഹചര്യം; എം കെ രാഘവന്‍ എം പി
   
vps
17-Oct-2018
 

താമരശ്ശേരി: കേന്ദ്രത്തിലും സംസ്ഥാനത്തിലും കോണ്‍ഗ്രസ്സ് അനുകൂല സഹചര്യമാണ് നിലവിലുള്ളതെന്നും അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് അധികാരത്തിലെത്തുമെന്നും എം കെ രാഘവന്‍ എം പി. താമരശ്ശേരി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച കര്‍മ്മപഥം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് നവാസ് ഈര്‍പ്പോണ അധ്യക്ഷത വഹിച്ചു. അഡ്വ. പി എം നിയാസ് മുഖ്യ പ്രഭാഷണം നടത്തി. പി സി ഹബീബ് തമ്പി, എ പി ഹുസ്സൈന്‍, ടി ആര്‍ ഓമനകുട്ടന്‍, കെ കെ എം ഹനീഫ, അഡ്വ. ജോസഫ് മാത്യു, കെ സരസ്വതി, സുമാരാ ജേഷ്, സി മുഹ്‌സിന്‍, വി കെ എ കബീര്‍, വി പി ഹംജാദ് എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ പുതിയ മണ്ഡലം ഭാരവാഹികള്‍ ചുമതലയേറ്റു. യൂത്ത് കോണ്‍ഗ്രസ്സ്, മഹിളാ കോണ്‍ഗ്രസ്സ്, കെ എസ് യു ഭാരവാഹികള്‍ക്ക് ചടങ്ങില്‍ സ്വീകരണം നല്‍കി.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies