18-Nov-2018 (Sun)
 
 
 
 
‍അലീഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയുടെ പ്രബന്ധരചനാ മത്സരത്തില്‍ മുഹമ്മദ് സഹലിന് സ്റ്റേറ്റ് ടോപ്പര്‍ അവാര്‍ഡ്
   
vps
16-Oct-2018
 

താമരശ്ശേരി: സര്‍ സയ്യിദ് അഹ്മദ് ഖാന്റെ 201ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി അലീഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച ദേശീയ തല പ്രബന്ധരചനാ മത്സരത്തില്‍ പൂനൂര്‍ മദീനത്തുന്നൂര്‍ ഓഫ് ക്യാമ്പസായ ഈങ്ങാപ്പുഴ ദാറുല്‍ ഹിദായ വിദ്യാര്‍ത്ഥിക്ക് സ്റ്റേറ്റ് ടോപ്പര്‍ അവാര്‍ഡ്. ബി എ ഇംഗ്ലീഷ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ നല്ലളം സ്വദേശി മുഹമ്മദ് സഹലാണ് മികച്ച നേട്ടം കൈവരിച്ചത്. ആധുനിക ലോകത്ത് സഹിഷ്ണുതയും സമാധാനവും നില നിര്‍ത്തുന്നതില്‍ സര്‍ സയ്യിദ് അഹ്മദ് ഖാന്റെ ചിന്തകള്‍ക്കുള്ള പ്രാധാന്യം എന്ന വിഷയത്തില്‍ രാജ്യത്തുടനീളമുള്ള വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കായി നടത്തിയ മത്സരത്തില്‍ ലഭിച്ച 91 എന്‍ട്രികളില്‍ നിന്നാണ് നല്ലളം സ്വദേശികളായ സീതിക്കുട്ടി ആമിന ദമ്പതികളുടെ മകനായ മുഹമ്മദ് സഹല്‍ തിരഞ്ഞെടുക്കപ്പെട്ടത്. 5000 രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനമായി ലഭിക്കുക. അഞ്ചാം തവണയാണ് മദീനത്തുന്നൂറിന് അലീഗഢ് യൂണിവേഴ്‌സിറ്റിയുടെ പ്രബന്ധരചനാ മത്സരത്തില്‍ അവാര്‍ഡ് ലഭിക്കുന്നത്. മുഹമ്മദ് സഹലിനെ മദീനത്തുന്നൂര്‍ ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി അഭിനന്ദിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies