18-Nov-2018 (Sun)
 
 
 
 
‍അഞ്ച് ലിറ്റര്‍ ചാരായവുമായി കോടഞ്ചേരി സ്വദേശി പിടിയില്‍
   
vps
17-Oct-2018
 

പുതുപ്പാടി: അഞ്ച് ലിറ്റര്‍ ചാരായവുമായി കോടഞ്ചേരി സ്വദേശി എക്‌സൈസിന്റെ പിടിയിലായി. കോടഞ്ചേരി കണ്ണോത്ത് താന്നിക്കല്‍ കുമാരന്‍(47) ആണ് താമരശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി പി വേണുവിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ഈങ്ങാപ്പുഴ വില്ലേജ് ഓഫീസിനു സമീപം വാടക വീട്ടില്‍ താമസിക്കുന്ന കുമാരനെ ഈങ്ങാപ്പുഴ പുറ്റേന്‍കുന്നില്‍ വെച്ചാണ് എക്‌സൈസ് പിടികൂടിയത്. ഈങ്ങാപ്പുഴ മേഖലയില്‍ വ്യാപകമായി ചാരായം വില്‍പ്പന നടത്തുന്നതായ പരാതിയെ തുടര്‍ന്ന് എക്‌സൈസ് ഷാഡോ സംഘം ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. ചാരായം കൈമാറാനുള്ള ശ്രമത്തിനിടെയാണ് എക്‌സൈസിന്റെ പിടിയിലായത്. പ്രിവന്റീവ് ഓഫീസര്‍ പി സജീവ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി ജി സുരേഷ് ബാബു, ടി നൗഫല്‍, സി ജി ഷാജു, വി ആര്‍ അശ്വന്ത് വിശ്വന്‍ എന്നിവരടങ്ങിയ സംഘണാണ് ചാരായം പിടികൂടിയത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies