18-Nov-2018 (Sun)
 
 
 
 
‍റഫാല്‍ കരാര്‍ അഴിമതി; സംയുക്ത പാര്‍ലമെന്റ് കമ്മറ്റി അന്വേഷണം അവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പോസ്റ്റ് ഓഫീസ് പിക്കറ്റിംഗ് നടത്തി
   
vps
17-Oct-2018
 

താമരശ്ശേരി: റഫാല്‍ കരാറില്‍ അഴിമതി വ്യക്തമായ സാഹചര്യത്തില്‍ സംയുക്ത പാര്‍ലമെന്റ് കമ്മറ്റി അന്വേഷണം നടത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി എം ധനീഷ് ലാല്‍. താമരശ്ശേരിയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പോസ്റ്റ് ഓഫീസ് പിക്കറ്റിംഗ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. മണ്ഡലം പ്രസിഡന്റ് വി കെ എ കബീര്‍ അധ്യക്ഷത വഹിച്ചു. ഡി സി സി സെക്രട്ടറി ഹബീബ് തമ്പി, സി കെ ജലീല്‍, പി ഗിരീഷ് കുമാര്‍, മുജീബ് പുറായില്‍, വി പി ഹംജാദ്, എ പി സി ജംഷിദ്, സി മുഹ്സിന്‍, മഹീന്ദ്രന്‍ ചുങ്കം, ഹിതാഷ് തറോല്‍, ഫസല്‍ കാരാട്ട്, രാജേഷ് കുമാര്‍, കെ പി ജസീറലി, ഷൈജു കരുപാറ, ഷബീര്‍ പനക്കോട് എന്നിവര്‍ പ്രസംഗിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies