18-Nov-2018 (Sun)
 
 
 
 
‍ശുചിത്വസാക്ഷരത പരിശീലനത്തിന് തുടക്കം
   
vps
17-Oct-2018
 

കോഴിക്കോട്: സീറോ വേസ്റ്റ് കോഴിക്കോട് ശുചിത്വസാക്ഷരത അധ്യാപകര്‍ക്കുള്ള പരിശീലനം ഗവണ്‍മെന്റ് മോഡല്‍ ഹൈസ്‌കൂളില്‍ ജില്ലാ കലക്ടര്‍ യു വി ജോസ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ 150 ഓളം സ്‌കൂളുകളിലെ പരിസ്ഥിതി ക്ലബ്ബിന്റെ ചുമതലയുള്ള അധ്യാപകര്‍ക്കാണ് പരിശീലനം നല്‍കിയത്. സ്‌കൂളുകളില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ഒരു കുട്ടിക്ക് പരിശീലനം ലഭിച്ച അധ്യാപകര്‍ ശുചിത്വസാക്ഷരത സംബന്ധിച്ച ക്ലാസ് നല്‍കും. ജില്ലാ ഭരണകൂടം തയ്യാറാക്കിയ സി ഡി ഉപയോഗിച്ചാണ് പരിശീലനം നല്‍കുക. മികച്ച ഗ്രേഡ് നേടുന്ന വിദ്യാര്‍ത്ഥിക്ക് ഗ്രീന്‍ അംബാസിഡര്‍ പദവി നല്‍കും. മാലിന്യസംസ്‌കരണം സംബന്ധിച്ച് ക്ലാസിലെ മുഴുവന്‍ കുട്ടികളെയും സജ്ജരാക്കുന്നതിനുള്ള ചുമതല ഗ്രീന്‍ അംബാസിഡര്‍ക്കായിരിക്കും. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി കെ സുരേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ ശോഭീന്ദ്രന്‍, കെ കുഞ്ഞിരാമന്‍, യു പി ഏകനാഥന്‍ മാസ്റ്റര്‍, അബ്ദുള്‍ സല്‍മാന്‍, വടയക്കണ്ടി നാരായണന്‍ മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies