18-Nov-2018 (Sun)
 
 
 
 
‍വയോജനങ്ങള്‍ക്കായി അദാലത്ത്
   
vps
17-Oct-2018
 

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍, വയോമിത്രം, കോഴിക്കോട് ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നവംബര്‍ 19 ന് കോഴിക്കോട് ടൗണ്‍ഹാളില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കായി അദാലത്ത് നടത്തുന്നു. സര്‍ക്കാര്‍ ആനൂകൂല്യങ്ങളും സേവനങ്ങളുമായി ബന്ധപ്പെട്ടതോ, വ്യക്തിപരമോ ആയ തര്‍ക്കങ്ങളും പരാതികളും അദാലത്തില്‍ പരിഗണിക്കും. വെള്ളക്കടലാസില്‍ എഴുതിയ പരാതി കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലുള്ളവര്‍ അംഗനവാടി വര്‍ക്കര്‍മാര്‍ വഴി ഈ മാസം 25നകം അതത് ഐ സി ഡി എസ്‌കളില്‍ എത്തിക്കണം. പരാതിക്കാര്‍ സ്വന്തം വിലാസവും ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും ഉള്‍പ്പെടുത്തണം. ആര്‍ക്കെതിരെയാണൊ പരാതി നല്‍കുന്നത് അവരുടെ വിലാസവും ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും വേണം. കോഴിക്കോട് കോര്‍പ്പറേഷന്‍ ഓഫീസില്‍ സജ്ജീകരിച്ച പരാതിപ്പെട്ടിയിലും തപാല്‍ വഴിയും നേരിട്ടും പരാതികള്‍ നല്‍കാം, തപാല്‍ വഴി അയക്കുന്നവര്‍ കോഡിനേറ്റര്‍, വയോമിത്രം, കോഴിക്കോട് കോര്‍പ്പറേഷന്‍ എന്ന വിലാസത്തില്‍ അയക്കണം. കവറിന് മുകളില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള നിയമ അദാലത്തിലേക്കുള്ള അപേക്ഷ എന്ന് ചേര്‍ക്കണം. ഫോണ്‍ 9349668889.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies