18-Nov-2018 (Sun)
 
 
 
 
‍പോലീസിനെ വെട്ടിച്ച് കടന്ന പീഡന കേസ് പ്രതിയെ കണ്ടെത്താനായില്ല
   
vps
17-Oct-2018
 

തൊട്ടില്‍പാലം: തെളിവെടുപ്പിനിടെ പോലീസിനെ വെട്ടിച്ച് കടന്ന പീഡന കേസ് പ്രതിയെ കണ്ടെത്താനായില്ല. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ തൊട്ടില്‍പാലം പോലീസ് അറസ്റ്റ് ചെയ്ത തൊട്ടില്‍പാലം മരുതോങ്കല്‍ പയ്യന്റവിടെ താഴെകുനി ശ്രീഷ്(20) ആണ് കഴിഞ്ഞ ദിവസം പോലീസിനെ അക്രമിച്ച് രക്ഷപ്പെട്ടത്. പതിനാറുകാരിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. ഒക്ടോബര്‍ 8 ന് അറസ്റ്റിലായ ശ്രീഷിനെ പിറ്റേ ദിവസം കോടതി റിമാണ്ട് ചെയ്തിരുന്നു. തെളിവെടുപ്പിനായി 15 ന് പോലീസ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി. എസ് ഐ ബിജുവിന്റെ നേതൃത്വത്തില്‍ നാലംഗ പോലീസ് സംഘം മരുതോങ്കരയിലെ ശ്രീഷിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് പ്രതി രക്ഷപ്പെട്ടത്. കോഴിക്കോട് ജില്ലക്കു പുറമെ വയനാട്, കണ്ണൂര്‍ ജില്ലകളിലും പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായിട്ടില്ല. പ്രതി രക്ഷപ്പെട്ടതു സംബന്ധിച്ച് വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies