18-Nov-2018 (Sun)
 
 
 
 
‍പോലീസ് സ്റ്റേഷന്‍ സന്ദര്‍ശനം കൗതുക കാഴ്ചയായി
   
vps
22-Oct-2018
 

കോടഞ്ചേരി: പോലീസിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് നേരിട്ട് മനസ്സിലാക്കുവാനും നിയമ നിര്‍വഹണത്തിനായി പോലീസ് നടപ്പിലാക്കുന്ന വിവിധ രീതികള്‍ പഠിയ്ക്കുവാനും കാണുവാനുമായി കോടഞ്ചേരി പോലീസ് സ്റ്റേഷനിലെത്തിയ കൈതപ്പൊയില്‍ എം ഇ എസ് ഫാത്തിമ റഹീംസെന്‍ട്രല്‍ സ്‌കൂളിലെ മോണ്ടിസ്സോറി വിദ്യാര്‍ത്ഥികളുടെ സന്ദര്‍ശനം വേറിട്ട അനുഭവമായി.

 

കോടഞ്ചേരി പോലീസ് സ്റ്റേഷന്‍ പരിസരത്ത് നടന്ന ചടങ്ങില്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ ടി ശ്രീനിവാസന്‍ പോലീസിന്റെ ചുമതലകള്‍, നിയമം നടപ്പിലാക്കുവാന്‍ പോലീസ് നടപ്പിലാക്കുന്ന കാര്യങ്ങള്‍, ഇതിനായി ഉപയോഗിക്കുന്ന ആയുധങ്ങള്‍, ലോക്കപ്പ്, തുടങ്ങിയവയെല്ലാം വിദ്യാര്‍ത്ഥികള്‍ക്ക് വിശദീകരിച്ച് കൊടുക്കുകയും നേരിട്ട് കാണിച്ചു കൊടുക്കുകയും ചെയ്തത് കുട്ടികള്‍ക്ക് നവ്യാനുഭവമായി. എ എസ് ഐ രമേശ്ബാബു, സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ ഹുസൈന്‍, നീതു തോമസ്, സുരേഷ്‌കുമാര്‍, ജൈസണ്‍, എന്നിവര്‍ നേതൃത്വം നല്‍കി.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies