18-Nov-2018 (Sun)
 
 
 
 
‍ക്ഷേത്രപ്രവേശന വിളംബരാഘോഷം: സംഘാടക സമിതി യോഗം 30 ന്
   
vps
29-Oct-2018
 

കോഴിക്കോട്: ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82 ാം വാര്‍ഷികാഘോഷ പരിപാടികള്‍ ജില്ലയില്‍ നവംബര്‍ 10 മുതല്‍ 12 വരെ നടക്കും. ചരിത്ര, ചിത്രപ്രദര്‍ശനം, പ്രഭാഷണം, ഡോക്യുമെന്ററി പ്രദര്‍ശനം, പ്രഭാഷണം, സാംസ്‌കാരിക പരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. കോഴിക്കോട് ജില്ലാ ഭരണകുടം ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് പുരാരേഖ പുരാവസ്തു വകുപ്പുകളുടെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഇതിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം ഒക്ടോബര്‍ 30 ന് വൈകീട്ട് നാലിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജനപ്രതിനിധികള്‍ രാഷട്രീയ കക്ഷി പ്രതിനിധികള്‍, സര്‍വീസ് സംഘടനകള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ യൂത്ത് ക്ലബ്ബ പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, യുവജന പ്രവര്‍ത്തകര്‍, സാക്ഷരതാ പ്രവര്‍ത്തകര്‍ ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies