18-Nov-2018 (Sun)
 
 
 
 
‍കൊടുവള്ളിയില്‍ റോഡുകളുടെ അടിയന്തിര നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 245 ലക്ഷം രൂപ
   
vps
29-Oct-2018
 

കൊടുവള്ളി: കൊടുവള്ളി മണ്ഡലത്തില്‍ റോഡുകളുടെ അടിയന്തിര നവീകരണ പ്രവര്‍ത്തികള്‍ക്കായി 245 ലക്ഷം രൂപ അനുവദിച്ചതായി കാരാട്ട് റസാഖ് എം എല്‍ എ അറിയിച്ചു. കാപ്പാട് തുഷാരഗിരി റോഡ് 5 ലക്ഷം, നെല്ലാങ്കണ്ടി എളേറ്റില്‍ വട്ടോളി റോഡ് 5 ലക്ഷം, പടനിലം നരിക്കുനി റോഡ് 5 ലക്ഷം, ഓടുപാറ പാലങ്ങാട് റോഡ് 5 ലക്ഷം, പുത്തൂര്‍ വേളിമണ്ണ റോഡ് 5 ലക്ഷം, താമരശ്ശേരി ചുങ്കം ബൈപാസ് റോഡ് 3 ലക്ഷം, മലപുറം തലയാട് റോഡ് 25 ലക്ഷം, പൈമ്പാലുശേരി മടവൂര്‍ മുക്ക് റോഡ് 5 ലക്ഷം, എളേറ്റില്‍ വട്ടോളി വള്ളിയോത് റോഡ് 5 ലക്ഷം, പരപ്പന്‍പൊയില്‍ പുന്നശ്ശേരി റോഡ് 3 ലക്ഷം, പൂനൂര്‍ നരിക്കുനി റോഡ് 25 ലക്ഷം, കുമാരസ്വാമി റോഡ് ജംഗ്ഷന്‍ 15 ലക്ഷം, നരിക്കുനി ടൗണ്‍ ഡ്രൈനേജ് നിര്‍മാണം 25 ലക്ഷം, കെ ടി എം എ ഇ റോഡ് നവീകരണം 54 ലക്ഷം, കെ ടി എ റോഡ് നവീകരണം 45 ലക്ഷം, കരുവന്‍പൊയില്‍ ആലുംതറ റോഡ് 10 ലക്ഷം, മാട്ടുപൊയില്‍ എളമക്കല്‍ റോഡ് 5 ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ച തുക.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies