18-Nov-2018 (Sun)
 
 
 
 
‍സ്‌നേഹിത കോളിംഗ്‌ബെല്‍ ഗുണഭോക്താക്കളുടെ സംഗമവും മെഡിക്കല്‍ ക്യാമ്പും നടത്തി
   
vps
29-Oct-2018
 

പുതുപ്പാടി: പുതുപ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിലെ സ്‌നേഹിത കോളിംഗ്‌ബെല്‍ ഗുണഭോക്താക്കളുടെ സംഗമവും മെഡിക്കല്‍ ക്യാമ്പും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സീന ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തില്‍ ഒറ്റപ്പെട്ടു ജീവിക്കുന്ന 222 പേരെ കണ്ടെത്തിയതിന്റെ ഭാഗമായി അവര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കുന്ന പദ്ധതിയാണ് സ്‌നേഹിത കോളിംഗ്‌ബെല്‍. അയല്‍ക്കൂട്ടങ്ങളിലെ ആരോഗ്യവളണ്ടിയര്‍മാര്‍ക്കാണ് ഇവരുടെ ചുമതല.

 

ഗുണഭോക്താക്കളില്‍ ആശ്രയം വേണ്ടവര്‍, ട്രീറ്റ്‌മെന്റ് വേണ്ടവര്‍, തിരിച്ചറിയല്‍ രേഖകള്‍ വേണ്ടവര്‍, മാനസിക രോഗികള്‍, കൗണ്‍സിലിംഗ് വേണ്ടവര്‍, നിയമസഹായം വേണ്ടവര്‍, സുരക്ഷ വേണ്ടവര്‍ എന്നിവരുടെ ലിസ്റ്റ് തയ്യാറാക്കിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. വൈസ് പ്രസിഡന്റ് കുട്ടിയമ്മ മാണി, സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ ഐബി റെജി, എം ഇ ജലീല്‍, മെമ്പര്‍ ഫാത്തിമ ബീവി, സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ ഷീബ സജി, സ്‌നേഹിത കൗണ്‍സിലര്‍മാരായ ശ്രുതിമോള്‍, ദിവ്യ എന്നിവര്‍ സംസാരിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ ദീപ, സിഡിഎസ് അംഗങ്ങളായ ഗീതഗോപാലന്‍, ബിന്ദു പ്രസാദ്, ശ്രീജ ബിജു, ഉഷ വിനോദ്, സീനത്ത് റഷീദ്, സിന്ധു ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies