18-Nov-2018 (Sun)
 
 
 
 
‍വിമുക്തി കൗണ്‍സിലിങ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു
   
vps
30-Oct-2018
 

കോഴിക്കോട്: ലഹരിയ്ക്കടിമപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള മാതൃകാ ഡി അഡിക്ഷന്‍ സെന്റര്‍ കിനാലൂരില്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ഗവ. ബീച്ച് ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ഡിഅഡിക്ഷന്‍ സെന്ററിന്റെ ഭാഗമായി ചിന്താവളപ്പ് ഗവ. എ യു പി സ്‌കൂളില്‍ തുടങ്ങിയ സൗജന്യ കണ്‍സിലിങ് സെന്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് അധ്യക്ഷത വഹിച്ചു. ഉത്തരമേഖല ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ ഡി സന്തോഷ്, വാര്‍ഡ് കൗണ്‍സിലര്‍ ഉഷാദേവീ ടീച്ചര്‍, കെ എസ് ഇ ഒ എ സെക്രട്ടറി എം സുഗുണന്‍, കെ എസ് ഇ എസ് എ സെക്രട്ടറി ജി ബൈജു, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രേംകൃഷ്, ഡിഇഇ. ഇ കെ സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. രണ്ട് കൗണ്‍സിലര്‍മാരാണ് സെന്ററില്‍ ഉണ്ടാവുക. ലഹരിക്ക് അടിമപ്പെട്ടവര്‍ക്കും വിദ്യാര്‍ഥികള്‍, അധ്യാപകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കും സൗജന്യമായി കൗണ്‍സിലിങ്ങ് നല്‍കും. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളുടെ പ്രവര്‍ത്തന പരിധിയായി വരുന്ന സംസ്ഥാനത്തെ മൂന്നാമത്തെ വിമുക്തി ഡി അഡിഷന്‍ സെന്ററാണ് ജില്ലയില്‍ ആരംഭിക്കുന്നത്. ബീച്ച് ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന സെന്ററില്‍ മെഡിക്കല്‍ ഉള്‍പ്പെടെ പത്ത് കിടക്കയോടുകൂടിയ രണ്ട് വാര്‍ഡുകളാണുള്ളത്. ഒരു സൈക്യാട്രിസ്റ്റ്, ഒരു മെഡിക്കല്‍ ഓഫീസര്‍, മൂന്ന് സ്റ്റാഫ് നഴ്‌സ്, ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഒരു സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍, മൂന്ന് സെക്യൂരിറ്റി സ്റ്റാഫ്, ഒരു ക്ലിനിങ് സ്റ്റാഫ് എന്നിവരെ സെന്ററില്‍ നിയമിച്ചിട്ടുണ്ട്. കൗണ്‍സിലിങ്ങ് സെന്ററിലേക്ക് വിളിക്കേണ്ട നമ്പര്‍: 9188468494, 9188458494.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies