18-Nov-2018 (Sun)
 
 
 
 
‍വയനാട്ടിലെ വൃക്ക രോഗികള്‍ക്ക് കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ കൈത്താങ്ങ്
   
vps
30-Oct-2018
 

കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്‌നേഹസ്പര്‍ശം കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വയനാട് ജില്ലയിലെ പ്രളയദുരിതം നേരിടുന്ന കിഡ്‌നി രോഗികള്‍ക്ക് ഡയാലിസിസിനായി ഡയലൈസര്‍ അടക്കം പത്തിനം മരുന്നുകളുള്ള 200 കിറ്റുകള്‍ നല്‍കി. പത്തു ലക്ഷം രൂപയുടെ മരുന്നുകള്‍ വൈത്തിരി ഹെല്‍ത്ത് സെന്ററില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി സി കെ ശശീന്ദ്രന്‍ എം എല്‍ എയ്ക്ക് കൈമാറി. കല്‍പറ്റ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉഷ തമ്പി അധ്യക്ഷത വഹിച്ചു. ബ്‌ളോക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം സെയ്തു, സ്‌നേഹസ്പര്‍ശം പ്രോഗ്രാം കണ്‍വീനര്‍ സനാത്, വൈത്തിരി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ചിത്ര കുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

സ്‌നേഹസ്പര്‍ശത്തിന്റെ ആഭിമുഖ്യത്തില്‍ ഡയാലിസിസ് കിറ്റുകളും വൃക്ക മാറ്റിവെച്ചവര്‍ക്കുള്ള മരുന്നുമായി ജില്ലയില്‍ നിന്ന് യാത്രതിരിച്ച വാഹനം ജില്ലാകലക്ടര്‍ യു വി ജോസാണ് ഫഌഗ് ഓഫ് ചെയ്തത്. സ്‌നേഹസ്പര്‍ശം ഭാരവാഹികളായ ടി വി ചന്ദ്രഹാസന്‍, ടി എം അബുബക്കര്‍, സക്കീര്‍ കോവൂര്‍, ബി വി ജഹഫര്‍, സനാഥ് എടക്കര, ഇ പി കുഞ്ഞബ്ദുള്ള, സുബൈര്‍ മണലോടി, റിയാസ് ആല്‍ഫ, ശ്രീരാജ് എന്നിവര്‍ അടങ്ങുന്ന ടീമാണ് ഹെല്‍പ്പിങ്ങ് ഹാന്‍സിന്റെ വാഹനത്തില്‍ മരുന്നുകള്‍ വയനാട്ടിലെത്തിച്ചത്.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies