18-Nov-2018 (Sun)
 
 
 
 
‍ദര്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഉംറ; 33 അംഗ സംഘം യാത്ര തിരിച്ചു
   
vps
30-Oct-2018
 

കളന്‍തോട്: പള്ളി ദര്‍സിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും കൂട്ടത്തോടെ ഉംറ നിര്‍വഹിക്കാനായി മക്കത്തേക്ക് പുറപ്പെട്ടു. കളന്‍തോട് അല്‍ഹുദ മസ്ദില്‍ താമസിച്ച് പഠിക്കുന്ന 30 വിദ്യാര്‍ത്ഥികളും 3 അധ്യാപകരുമാണ് ഉദാരമതികളുടെ സഹായത്തോടെ പുണ്യഭൂമിയിലേക്ക് യാത്ര തിരിച്ചത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ വരെ പഠിക്കുന്ന ദര്‍സിലെ പ്രധാന അധ്യാപകന്‍ ആറ് വിഷയങ്ങളില്‍ പി ജി നേടിയ എ സി എസ് ശാഫി നിസാമിയാണ്.

 

വിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമിക് പഠനത്തോടൊപ്പം പ്രായോഗിക ചരിത്ര പഠനത്തിനുള്ള അവസരം ഒരുക്കാനുള്ള ചിന്തയില്‍ നിന്നാണ് മക്കയിലേക്കുള്ള യാത്രയെ കുറിച്ച് ആലോചിച്ചത്. ഉംറ നിര്‍വഹിക്കാനും ചരിത്രപഠനത്തിനുമുള്ള യാത്രക്കായി വിദ്യാര്‍ത്ഥികളെ സഹായിക്കാനും നിരവധി പേര്‍ രംഗത്തെത്തി. ഓരോ വിദ്യാര്‍ത്ഥിയെയും ഓരോരുത്തര്‍ ദത്തെടുത്താണ് ഉംറക്ക് അയച്ചത്. മത പഠനത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസത്തില്‍ ബിരുദം നേടിക്കൊടുക്കുന്നതിനുള്ള സംവിധാനങ്ങളോടെ അല്‍ഹുദ ഇസ്ലാമിക് ട്രസ്റ്റിനു കീഴില്‍ ആരംഭിച്ച എ സി എസ് ദര്‍സ് ഇതോടെ പള്ളി ദര്‍സുകളുടെ ചരിത്രത്തില്‍ പുതിയൊരു അധ്യായം രചിച്ചിരിക്കുകയാണ്. പഠന സമയത്തു തന്നെ ഉംറ നിര്‍വഹിക്കാനും ഇസ്ലാമിക ചരിത്രത്തിന്റെ ഭാഗമായ ശേഷിപ്പുകള്‍ നേരില്‍ കാണാനും അവസരം ലഭിച്ചതില്‍ വിദ്യാര്‍ത്ഥികള്‍ ഏറെ സന്തോഷത്തിലാണ്. ഉംറ നിര്‍വഹിച്ച ശേഷം ഈജിപ്ത് സന്ദര്‍ശിക്കാനും ഇവര്‍ക്ക് പദ്ധതിയുണ്ട്.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies