18-Nov-2018 (Sun)
 
 
 
 
‍കരിഞ്ചോല ദുരന്തം: യു ഡി എഫ് കട്ടിപ്പാറ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു; എല്‍ ഡി എഫ് വിശദീകരണ യോഗം സംഘടിപ്പിച്ചു
   
vps
31-Oct-2018
 

കട്ടിപ്പാറ: കരിഞ്ചോല ദുരന്തത്തിന് മലമുകളിലെ അനധികൃത നിര്‍മ്മാണമാണെന്നാരോപിച്ച് യു ഡി എഫ് കട്ടിപ്പാറ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗ്രാമ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. നിര്‍മാണത്തിന് അനുമതി നല്‍കിയ പഞ്ചായത്ത് ഭരണ സമിതി രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി നാസര്‍ എസ്റ്റേറ്റ്മുക്ക് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യു ഡി എഫ് ചെയര്‍മാന്‍ ഒ കെ എം കുഞ്ഞി അധ്യക്ഷത വഹിച്ചു. കെ കെ ഹംസ ഹാജി, മുഹമ്മദ് മോയത്ത്, പ്രേംജി ജയിംസ്, ഹാരിസ് അമ്പായത്തോട്, അഡ്വ. ബിജു കണ്ണന്തറ, സലീം പുല്ലടി തുടങ്ങിയവര്‍ പ്രസംഗിച്ചു. അനില്‍ ജോര്‍ജ്ജ് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ആറ് പേര്‍ക്കെതിരെ കേസെടുത്ത് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു.

 

ഗ്രാമ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ യു ഡി എഫ് നുണപ്രചരണങ്ങള്‍ നടത്തുന്നുവെന്നും അനാവശ്യമായി പഞ്ചായത്ത് ഓഫീസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നുവെന്നും ആരോപിച്ചാണ് എല്‍ ഡി എഫ് കട്ടിപ്പാറ അങ്ങാടിയില്‍ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും സംഘടിപ്പിച്ചത്. കരിഞ്ചോല മലയില്‍ മലയിലെ ഉരുള്‍പൊട്ടലിന് കാരണം അനധികൃത നിര്‍മ്മാണം ആണെങ്കില്‍ അത് യഥാസമയത്ത് പഞ്ചായത്ത് ഭരണസമിതിയെ അറിയിക്കാതെ അവര്‍ക്ക് ഒത്താശ ചെയ്തു കൊടുത്ത യു ഡി എഫിന്റെ 13, 14 വാര്‍ഡ് മെമ്പര്‍മാര്‍ക്കെതിരെയാണ് സമരം ചെയ്യേണ്ടതെന്നും അവര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കേണ്ടതെന്നും എല്‍ ഡി എഫ് വ്യക്തമാക്കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിതീഷ് കല്ലുളളതോട് ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി സി തോമസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബേബി രവീന്ദ്രന്‍, സിബി ഫ്രാന്‍സിസ്, സി പി നിസാര്‍, സെബാസ്റ്റ്യന്‍ കണ്ണന്തറ, കെ ആര്‍ രാജന്‍, കരിം പുതുപ്പാടി തുടങ്ങിയവര്‍ പ്രസംഗിച്ചു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies