18-Nov-2018 (Sun)
 
 
 
 
‍ശബരിമലയുടെ പേരിലുള്ള പ്രതിഷേധം നവകേരള നിര്‍മാണ് തടസ്സപ്പെടുത്താന്‍; എളമരം കരീം
   
vps
01-Nov-2018
 

താമരശ്ശേരി: കേരളം പുനര്‍നിര്‍മ്മിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാറിനും ഇടതുപക്ഷത്തിനും ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന പിന്തുണ കണ്ട് വിറളിപൂണ്ട ആര്‍ എസ് എസും കോണ്‍ഗ്രസും ശബരിമല വിഷയത്തില്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് സി പി ഐ എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എം പി. താമരശ്ശേരിയില്‍ നടന്ന സി പി ഐ എം പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായുരുന്നു അദ്ദേഹം. നവ കേരളത്തിന്റെ നിര്‍മാണം തടസ്സപ്പെടുത്താനാണ് ശ്രമം നടക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എതിരായി വരാനുള്ള ജനവിധിയെ നേരിടാനാണ് ബി ജെ പി യുടെ നീക്കം. അഴിമതിക്കെതിരാണെന്നും പറഞ്ഞ് അധികാരത്തിലെത്തിയ നരേന്ദ്രമോഡി സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങി നില്‍ക്കുകയാണ്. റാഫേല്‍ വിമാന അഴിമതി ഇതിന് ഉദാഹരണമാണ്. വ്യവസായ കാര്‍ഷിക മേഖല ഉള്‍പ്പെടെ എല്ലാം തകര്‍ച്ചയിലാണ്. ഈ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബി ജെ പി ശബരിമല വിഷയം ഉപയോഗിക്കുന്നത്. സുപ്രീം കോടതയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. റിവ്യു ഹര്‍ജിയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിരോധിച്ചാല്‍ അതും സര്‍ക്കാര്‍ നടപ്പിലാക്കും. തെരുവുകളില്‍ കലാപം നടത്തുന്ന ബി ജെ പി യുടെ അഭിഭാഷകര്‍ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുകയാണ് വേണ്ടത്. സര്‍ക്കാറിനെ താഴെ ഇറക്കുകയാണ് ലക്ഷ്യമെന്ന് അത് നടക്കാത്ത കാര്യമാണെന്നും എളമരം കരീം പറഞ്ഞു. ഏരിയ സെക്രട്ടറി ആര്‍ പി ഭാസ്‌ക്കരന്‍ അധ്യക്ഷത വഹിച്ചു. എന്‍ കെ സുരേഷ് സ്വാഗതവും ബി ആര്‍ ബെന്നി നന്ദിയും പറഞ്ഞു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies