18-Nov-2018 (Sun)
 
 
 
 
‍പിണറായി വിജയനെ തെറി വിളിക്കല്‍ കേരളത്തില്‍ ആചാരമായി മാറി: എം സ്വരാജ് എം എല്‍ എ
   
vps
01-Nov-2018
 

താമരശ്ശേരി: കേരളത്തില്‍ എന്ത് സാഹചര്യം വന്നാലും പിണറായി വിജയനെ തെറി വിളിക്കുന്നത് ആചാരമായി മാറിയിരിക്കുകയാണെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് എം എല്‍ എ. കോഴിക്കോട്ട് നടക്കുന്ന ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഈങ്ങാപ്പുഴയില്‍ സംഘടിപ്പിച്ച മലയോര യുവജന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. കേരളത്തില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പുണ്ടായിരുന്ന സതി ഉള്‍പ്പെടെയുള്ള പല ആചാരങ്ങളും നിര്‍ത്തലാക്കിയപ്പോള്‍ അതിന്നെതിരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു. ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവധിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിന്റെ പേരില്‍ പിണറായി വിജയനെ തെറിവിളിക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. സര്‍ക്കാര്‍ ഇതുസംബന്ധിച്ച് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാവും. സുപ്രീം കോടതി വിധിയുടെ പേരില്‍ ബി ജെ പി നേതാക്കള്‍ക്ക് ആരെയെങ്കിലും തെറി വിളിക്കല്‍ നിര്‍ബന്ധമാണെങ്കില്‍ അത് സുപ്രീം കോടതിയെയാണ് വിളിക്കേണ്ടത്. സ്ത്രീകള്‍ പ്രവേശിച്ചാല്‍ ശബരിമല അശുദ്ധമാവുമെന്നതിന്റെ പേരില്‍ തെരുവില്‍ ഇറങ്ങിയവര്‍ തന്നെ രക്തം ചിന്തി അശുദ്ധമാക്കാന്‍ പദ്ധതി തയ്യാറാക്കിയിരുന്നുവെന്ന വെളിപ്പെടുത്തല്‍ ഇവരുടെ യഥാര്‍ത്ഥ മുഖം വ്യക്തമാക്കിയിരിക്കുകയാണെന്നും എം സ്വരാജ് പറഞ്ഞു.

 

ഏഷ്യന്‍ പാരാലമ്പിക്‌സ് ഒളിമ്പിക്‌സില്‍ വെള്ളി നേടിയ മുഹമ്മദ് സ്വാലിഹ്, സംസ്ഥാന സ്‌കൂള്‍ മേളയില്‍ സ്വര്‍ണം നേടിയ കട്ടിപ്പാറ ഹോളി ഫാമിലി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് വി വസീഫ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി നിഖില്‍, ട്രഷറര്‍ എല്‍ ജി ലിജീഷ്, സംസ്ഥാന കമ്മിറ്റി അംഗം പി ഷിജിത്ത്, ടി മെഹറൂഫ്, വി ലിജു, ടി കെ സുമേഷ്, പി സി ഷൈജു എന്നിവര്‍ പ്രംസംഗിച്ചു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies