18-Nov-2018 (Sun)
 
 
 
 
‍കേരളപ്പിറവി ദിനം അതിജീവന ദിനമായി ആചരിച്ചു
   
vps
01-Nov-2018
 

കൈതപ്പൊയില്‍: എം ഇ എസ് ഫാത്തിമറഹീം സെന്‍ട്രല്‍ സ്‌കൂള്‍ കേരളപ്പിറവി ദിനം അതിജീവന ദിനമായി ആഘോഷിച്ചു. കേരളത്തിന്റെ അറുപത്തിരണ്ടാം പിറന്നാള്‍ കേരള പുന:സൃഷ്ടിക്കുള്ള വിവിധ ഇനം പരിപാടികളോടെ ആചരിച്ചു.

 

കേരളഗാന മത്സരം, പ്രസംഗ മത്സരം, കൊളാഷ് നിര്‍മാണം, പ്രശ്‌നോത്തരി, ചിത്രരചന, കളറിംഗ്, എന്നീ മല്‍സര പരിപാടികളിലൂടെ ആഘോഷം വിത്യസ്ഥമായി. മോണ്ടിസ്സോറി വിദ്യാര്‍ത്ഥികളുടെ വിവിധ പരിപാടികളും ഉണ്ടായിരുന്നു. പരിപാടികള്‍ക്ക് പ്രിന്‍സിപ്പല്‍ സിസിലി പോള്‍, എം ആര്‍ ഷീബ, മെഹറുന്നിസ, ലിസ തോമസ്, മനോജ് പി മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies