18-Nov-2018 (Sun)
 
 
 
 
‍പുതുപ്പാടി സ്വദേശികള്‍ ഉള്‍പ്പെടെയുള്ള മൂന്നംഗ മോഷണ സംഘം കല്‍പ്പറ്റയില്‍ പിടിയില്‍
   
vps
05-Nov-2018
 

കല്‍പ്പറ്റ: പുതുപ്പാടി സ്വദേശികള്‍ ഉള്‍പ്പെടെയുള്ള മൂന്നംഗ മോഷണ സംഘം കല്‍പ്പറ്റയില്‍ പോലീസിന്റെ പിടിയിലായി. പുതുപ്പാടി ഈങ്ങാപ്പുഴ കുഞ്ഞുകുളം വിളഞ്ഞിപിലാക്കല്‍ ടി എന്‍ മുഹമ്മദ് ഷാഫി(23), ഈങ്ങാപ്പുഴ കാക്കവയലില്‍ താമസിച്ചിരുന്ന എന്‍ കെ റഫീഖ്(39), കായണ്ണ ചക്കിട്ടപ്പാറ ഉമ്മിണിക്കുന്നുമ്മല്‍ കെ ബി പ്രദീഷ് കുമാര്‍(30) എന്നിവരെയാണ് കല്‍പ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. ബാലുശ്ശേരി, കുറ്റ്യാടി, കോടഞ്ചേരി, താമരശ്ശേരി, തൊട്ടില്‍പാലം സ്റ്റേഷനുകളില്‍ ഉള്‍പ്പെടെ ജില്ലയിലെ നിരവധി സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ മോഷണ കേസുകള്‍ നിലവിലുണ്ട്. കല്‍പ്പറ്റ പുതിയ ബസ്റ്റാന്റിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തുനിന്നും മോഷണം ആസൂത്രണം ചെയ്യുന്നതിനിടെയാണ് ഇവരെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലിലാണ് കുപ്രസിദ്ധ മോഷ്ടാക്കളാണെന്ന് തിരിച്ചറിഞ്ഞത്. തൊരപ്പന്‍ എന്നറിയപ്പെടുന്ന റഫീഖ് വയനാട്ടിലാണ് ഇപ്പോള്‍ താമസമെന്നാണ് പോലീസിന് മൊഴി നല്‍കിയത്. മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാണ്ട് ചെയ്തു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies