18-Nov-2018 (Sun)
 
 
 
 
‍കാരുണ്യ സ്പര്‍ശവുമായി അഷ്റഫ് കൂട്ടായ്മ
   
vps
05-Nov-2018
 

കോഴിക്കോട്: അഖില കേരള അഷ്റഫ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ബീച്ച് ആശുപത്രിയിലേക്ക് വീല്‍ചെയറുകള്‍ നല്‍കി. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ഉമറുല്‍ ഫാറൂഖ് വീല്‍ചെയറുകള്‍ ഏറ്റുവാങ്ങി. സംസ്ഥാന പ്രസിഡന്റ് അഷ്റഫ് കളത്തിങ്ങല്‍ അധ്യക്ഷനായി. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ശ്രീകല, അഷ്റഫ് പൂക്കോട്, അഷ്റഫ് താണിക്കല്‍, അഷ്റഫ് വലിയാട്ട്, അഷ്റഫ് കക്കാട്, അഷ്റഫ് കുടുക്കില്‍, അഷ്റഫ് കെ പി, കളത്തില്‍ അഷ്റഫ്, ഡോ. ബിനു, ഡോ. വിപിന്‍ വര്‍ക്കി, നഴ്സിങ് സൂപ്രണ്ട് മേരി, ലോ സെക്രട്ടറി ബാബു എന്നിവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി അഷ്റഫ് മനരിക്കല്‍ സ്വാഗതവും ഐ പി അഷ്റഫ് നന്ദിയും പറഞ്ഞു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies