18-Nov-2018 (Sun)
 
 
 
 
‍കരനെല്‍കൃഷിയില്‍ നൂറുമേനി വിളയിച്ച് സംഘകൃഷി ഗ്രൂപ്പ്
   
vps
05-Nov-2018
 

പുതുപ്പാടി: പുതുപ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന് കീഴില്‍ കുപ്പായക്കോട് വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കിസാന്‍ സംഘകൃഷി ഗ്രൂപ്പ് കരനെല്‍കൃഷി വിളവെടുപ്പ് നടത്തി. വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് നിര്‍വഹിച്ചു. പാട്ടത്തിനെടുത്ത 50 സെന്റ് സ്ഥലത്താണ് കൃഷിവകുപ്പില്‍ നിന്നും കുടുംബശ്രീ മുഖേന ലഭിച്ച വിത്ത് വിതച്ച് നൂറു മേനി വിളവെടുത്തത്.

 

അടിവാരം കനറബാങ്കില്‍ നിന്നും 1 ലക്ഷം രൂപ വായ്പ എടുത്താണ് നെല്ല്, കപ്പ, വാഴ എന്നിവ അഞ്ച് പേരടങ്ങുന്ന സംഘകൃഷി ഗ്രൂപ്പ് കൃഷി ചെയ്യുന്നത്. കൃഷിക്ക് ആവശ്യമായ മറ്റു ധനസഹായങ്ങളും കുടുംബശ്രീയും കൃഷിവകുപ്പും നല്‍കുന്നുണ്ട്. കൃഷി ഓഫീസര്‍ വിനു ചന്ദ്രബോസ്, സംഘകൃഷി ഗ്രൂപ്പ് അംഗങ്ങളായ ജിന്‍സി ഷിജോ, അഞ്ചു രാജേഷ്, കൊച്ചുറാണി ഡൊമിനിക്, സിസിലി തങ്കച്ചന്‍, ലിസി ബേബി എന്നിവര്‍ പങ്കെടുത്തു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies