18-Nov-2018 (Sun)
 
 
 
 
‍ഇരുപത്തി ആയ്യായിരം മരങ്ങള്‍ വച്ചു പിടിപ്പിക്കും
   
vps
05-Nov-2018
 

കോഴിക്കോട്: വെങ്ങളം രാമനാട്ടുകര ദേശീയ പാത ആറ് വരി ആക്കുന്നതിന്റ ഭാഗമായി പാതയോരങ്ങളിലെ മരങ്ങള്‍ മുറിച്ചു മാറ്റുന്നതും മാറ്റി നടുന്നതും സംബന്ധിച്ച് കലക്ടര്‍ യു വി ജോസിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ യോഗം ചേര്‍ന്നു. 2354 മരങ്ങള്‍ മുറിച്ചു മാറ്റുന്നിടത്ത് ഇരുപത്തി അയ്യായിരത്തില്‍ അധികം മരങ്ങളാണ് റോഡ്് നവീകരണവുമായി ബന്ധപ്പെട്ട് പുതിയതായി വച്ചു പിടിപ്പിക്കുക. ഇത്രയും മരങ്ങള്‍ വിവിധ ഇടങ്ങളില്‍ വീണ്ടും നട്ട് പിടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ ഭൂമികള്‍ ലഭ്യമില്ലാത്തിടത്ത് സ്വകാര്യ വക്തികളുടെ സ്ഥലങ്ങളിലും പുതിയ തൈകള്‍ വച്ചു പിടിപ്പിക്കും. അടുത്ത പരിസ്ഥിതി ദിനത്തിനകം മരങ്ങള്‍ വച്ചു പിടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. സംഘടനകള്‍, കൂട്ടായ്മകള്‍ എന്നിവയുടെ സേവനവും പദ്ധതിക്കായി പ്രയോജനപ്പെടുത്തും. വിശദമായ ഡി പി ആര്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കും. ഡെപ്യൂട്ടി കലക്ടര്‍ ഷാമിന്‍ വി സെബാസ്റ്റ്യന്‍, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വി സന്തോഷ് കുമാര്‍, പ്രൊഫ. ടി ശോഭീന്ദ്രന്‍ മാസ്റ്റര്‍, വകുപ്പ്തല ഉദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കടുത്തു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies