18-Nov-2018 (Sun)
 
 
 
 
‍പാറന്നൂര്‍ ഉസ്താദ് പണ്ഡിത പ്രതിഭാ പുരസ്‌കാരം വാവാട് വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്‍ക്ക് സമ്മാനിച്ചു
   
vps
05-Nov-2018
 

കോഴിക്കോട്: റിയാദ് കോഴിക്കോട് ജില്ലാ മുസ്‌ലിം ഫെഡറേഷന്‍ ഏര്‍പ്പെടുത്തിയ പാറന്നൂര്‍ പി പി ഇബ്രാഹിം മുസ്ലിയാര്‍ പണ്ഡിത പ്രതിഭാ പുരസ്‌കാരം സമസ്ത കേന്ദ്ര മുശാവറ അംഗവം വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്‍ക്ക് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സമര്‍പ്പിച്ചു. ഇസ്ലാമിന്റെ ചരിത്രം പരിശോധിച്ചാല്‍ കഴിവുള്ളവരെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തതായി കാണാമെന്നും മുഹമ്മദ് നബിയുടെ കാലത്തും തന്റെ അനുചരന്‍മാരിലെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ ആദരിച്ചിട്ടുണ്ടെന്നും മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. കോഴിക്കോട് ജില്ലയില്‍ സമസ്തയുടെ അത്താണിയാണ് വാവാട് ഉസ്താദെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു. സമസ്ത ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. സിംസാറുല്‍ ഹഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തി. മുസ്തഫ ബാഖവി പെരുമുഖം അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. മൂസക്കുട്ടി നെല്ലിക്കാപ്പറമ്പ് പ്രശസ്തി പത്രം വായിച്ചു. എസ് കെ എസ് എസ് എഫ് ജില്ലാ സെക്രട്ടറി ഒ പി എം അഷ്‌റഫ് കുറ്റിക്കടവ് സ്വാഗതവും അബ്ദുസ്സലാം കാളാന്തിരി നന്ദിയും പറഞ്ഞു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies