18-Nov-2018 (Sun)
 
 
 
 
‍ഈങ്ങാപ്പുഴയില്‍ സ്വകാര്യ ബസ്സ് പാലത്തില്‍ ഇടിച്ച് ദേശീയ പാതയില്‍ ഗതാഗത തടസ്സം
   
vps
06-Nov-2018
 

ഈങ്ങാപ്പുഴ: സ്വകാര്യ ബസ്സ് പാലത്തില്‍ ഇടിച്ച് ദേശീയ പാതയില്‍ ഗതാഗത തടസ്സം. തിരുവനന്തപുരത്തുനിന്നും പുല്‍പ്പള്ളിക്ക് പോവുകയായിരുന്ന ബസ്സാണ് നിയന്ത്രണം വിട്ട് പാലത്തിന്റെ കൈ വരിയില്‍ ഇടിച്ചത്. രാവിലെ ആറുമണിയോടെയായിരുന്നു അപകടം. ഇടുങ്ങിയ പാലത്തില്‍ ബസ്സ് കുടുങ്ങിയതോടെ ദേശീയ പാതയില്‍ ഗതാഗതം തടസ്സപെട്ടു.

 

ബസ്സിന് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ നീക്കം ചെയ്യാന്‍ കമ്പനിയില്‍ നിന്നും മെക്കാനിക്ക് എത്തണമെന്നാണ് അറിയുന്നത്. ദീപാവലി അവധി ദിവസം ഏറെ തിരക്കുള്ള സമയത്ത് പാലത്തില്‍ ബസ്സ് കുടുങ്ങിയതിനാല്‍ ഇരുഭാഗത്തേക്കും കിലോമീറ്ററുകളോളം വാഹനങ്ങളുടെ നിര പ്രത്യക്ഷപ്പെട്ടു. ക്രെയിന്‍ ഉപയോഗിച്ച് ബസ്സ് നീക്കം ചെയ്യാനുള്ള ശ്രമം ആരംഭിച്ചതായി താമരശ്ശേരി ട്രാഫിക് എസ് ഐ അബ്ദുല്‍ മജീദ് ചുഴലിക്കര പറഞ്ഞു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies