18-Nov-2018 (Sun)
 
 
 
 
‍കണ്ണപ്പന്‍കുണ്ട് ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവരുടെ വീട്ടുവാടക ഐ എം എ നല്‍കും
   
vps
06-Nov-2018
 

പുതുപ്പാടി: കണ്ണപ്പന്‍കുണ്ട് ഉരുള്‍പൊട്ടലില്‍ പൂര്‍ണ്ണമായും വീടു നഷ്ടപ്പെട്ട അറ് കുടുംബങ്ങളുടെ വീട്ടുവാടക ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ എം എ) താമരശ്ശേരി ബ്രാഞ്ച് നല്‍കും. വീടുകളുടെ വാടക പ്രമാണപത്രം കൈമാറല്‍ വള്ളിയാട് നടന്ന ചടങ്ങില്‍ വച്ച് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ നിര്‍വ്വഹിച്ചു. ജോര്‍ജ്ജ് എം തോമസ് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി ഡി ജോസഫ്, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രിയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഐ എം എ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഡോ കെ വേണുഗോപാല്‍, താമരശ്ശേരി ബ്രാഞ്ച് സെക്രട്ടറി പ്രഭാകര അഡൂര്‍, ട്രഷറര്‍ എം കെ രാജേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രമാണപത്രം മന്ത്രിക്ക് കൈമാറിയത്. മയിലള്ളാംപാറയിലേയും മണല്‍വയലിലേയും ദുരിതാശ്വാസ ക്യാമ്പുകള്‍ ഐ എം എ സംസ്ഥാന നേതാക്കള്‍ സന്ദര്‍ശിച്ച് സഹായം വാഗ്ദാനം ചെയ്തിരുന്നു. അതിനെ തുടര്‍ന്നാണ് പൂര്‍ണ്ണമായും വീടു നഷ്ടപ്പെട്ട് വാടകയ്ക്ക് താമസിച്ചു വരികയായിരുന്ന ആറ് കുടുംബങ്ങളുടെ വീട്ടുവാടക നല്‍കുന്നത് ഐ എം എ ഏറ്റെടുത്തത്. ക്യാമ്പുകളില്‍ ഡോക്ടര്‍മാരുടെ സേവനവും ഐ എം എ നടത്തിയിരുന്നു. മുജീബ് തുടരാപ്പുഴ, ഹഫ്‌സത്ത് പുലിവലത്തില്‍, സുരേഷ് ബാബു പുല്ലുമല, ചാണ്ടി പാറടിയില്‍, ബൈജു പുലിതൂക്കില്‍, ശാരദ നാരായണന്‍ പരപ്പന്‍പാറ എന്നിവര്‍ക്കുള്ള വാടക പ്രമാണ പത്രങ്ങളാണ് ചടങ്ങില്‍ വച്ച് മന്ത്രിക്ക് കൈമാറിയത്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies