18-Nov-2018 (Sun)
 
 
 
 
‍ദേശീയ ആയുര്‍വേദ ദിനം ആഘോഷിച്ചു
   
vps
06-Nov-2018
 

കോഴിക്കോട്: പൊതുജനാരോഗ്യത്തില്‍ ആയുര്‍വേദത്തിന്റെ പങ്ക് ഓര്‍മപ്പെടുത്തി മൂന്നാമത് ദേശീയ ആയുര്‍വേദ ദിനാചരണം പ്ലാനിംഗ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ കെ എം മന്‍സൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ യു വി ജോസ് മുഖ്യാതിഥിയായിരുന്നു. ഭാരതീയ ചികിത്സ വകുപ്പ്, ദേശീയ ആയുഷ് ദൗത്യം, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ, ആയുര്‍വേദ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് സംഘടിപ്പിച്ച രചനാ മത്സരങ്ങളിലെ വിജയികളായ ദിയ ധാക് വാന്ഡ, ശ്രീഗോവിന്ദ് പി ബി, ഡോക്ടര്‍മാര്‍ക്കായി നടത്തിയ പ്രസന്റേഷന്‍ മത്സര വിജയികളായ ഡോ പ്രവീണ്‍, ഡോ അഖില്‍ എസ് കുമാര്‍, ഡോ ശ്രുതി വിജയന്‍ എന്നിവര്‍ക്ക് ചടങ്ങില്‍ കലക്ടര്‍ ഉപഹാരങ്ങള്‍ നല്‍കി. ആയുര്‍വേദ സ്ഥാപനങ്ങള്‍ക്ക് പദ്ധതി ഇനത്തില്‍ കൂടുതല്‍ തുക അനുവദിച്ച കട്ടിപ്പാറ, കടലുണ്ടി ഗ്രാമപഞ്ചായത്ത്, ഭൗതിക സൗകര്യം ഒരുക്കിയ ആയഞ്ചേരി എന്നീ പഞ്ചായത്തുകളെ ആദരിച്ചു. കൂടാതെ ജില്ലയിലെ മുതിര്‍ന്ന ചികിത്സകരായ വൈദ്യഭൂഷണം ചന്ദ്രശേഖരന്‍ വൈദ്യര്‍, ഡോ. എ പി ഹരിദാസ്, ഡോ. എം കെ ബാലന്‍, ഡോ. സുകുമാരന്‍ ജി ജി, ഡോ. പി ബി ബാലകൃഷ്ണന്‍ എന്നിവരെയും ആദരിച്ചു. നാഷണല്‍ ആയുഷ് മിഷന്‍ പ്രോഗ്രാം മാനേജര്‍ ഡോ. സുഗേഷ് കുമാര്‍ ജി എസ്, മുക്കം മുഹമ്മദ്, ഡോ. വി ജി ഉദയകുമാര്‍, ഡോ. പ്രീത, ഡോ. സമില്‍കുമാര്‍, ഡോ. മനോജ് കാളൂര്‍, ഡോ. അഭിജിത്ത്, ഡോ. ജസ്സി പി സി, ഡോ. ഹരിദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies