18-Nov-2018 (Sun)
 
 
 
 
‍കാരശ്ശേരിയിലെ കാരണവന്മാരുടെ ഉല്ലാസകേന്ദ്രം; ലെജന്റ്‌സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു
   
vps
06-Nov-2018
 

കാരശ്ശേരി: കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി പഞ്ചായത്തിലെ മുതിര്‍ന്ന പൗരന്മാര്‍ക്കായി നെല്ലിക്കാപറമ്പില്‍ ആരംഭിച്ച ലെജന്റ്‌സ് ക്ലബ്ബ് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. ജോര്‍ജ് എം തോമസ് എം എല്‍ എ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ 65 വയസ്സ് കഴിഞ്ഞവര്‍ക്കാണ് ക്ലബ്ബില്‍ അംഗത്വം നല്‍കുക. രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് ക്ലബ്ബ് പ്രവര്‍ത്തിക്കുക. ഇവര്‍ക്കുള്ള ഭക്ഷണവും ഉല്ലാസത്തിനായി വിവിധ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിനായി വാര്‍ഡ് തലത്തില്‍ മുതിര്‍ന്ന പൗരന്മാരുടെ കമ്മിറ്റികളും രൂപീകരിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ വിനോദ്, വൈസ് പ്രസിഡന്റ് വി പി ജമീല, ജില്ലാ പഞ്ചായത്ത് അംഗം മുക്കം മുഹമ്മദ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ സജി തോമസ്, അബ്ദുള്ള കുമാരനല്ലൂര്‍, സവാദ് ഇബ്രാഹിം, ജി അബ്ദുല്‍ അക്ബര്‍, ഡോ. മനുലാല്‍, വി കുഞ്ഞാലി, വി ജയപ്രകാശ്, ടി വിശ്വനാഥന്‍, റഹ്മത്ത് പറശ്ശേരി, കോര്‍ഡിനേറ്റര്‍ അലിഹാസന്‍, പഞ്ചായത്ത് സെക്രട്ടറി വൈ പി അഷ്‌റഫ് തുടങ്ങിയവര്‍ സംസാരിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies