18-Nov-2018 (Sun)
 
 
 
 
‍കഞ്ചാവ് മൊത്ത വിതരണം നടത്തുന്നയാള്‍ താമരശ്ശേരിയില്‍ പിടിയില്‍
   
vps
08-Nov-2018
 

താമരശ്ശേരി: വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കഞ്ചാവ് മൊത്ത വിതരണം നടത്തുന്നയാള്‍ താമരശ്ശേരിയില്‍ പോലീസിന്റെ പിടിയില്‍. നാദാപുരം കായപ്പനച്ചി പുതുക്കുല്‍ താഴെക്കുനി ഷൈജു(36)വിനെയാണ് താമരശ്ശേരി ഡി വൈ എസ് പി. പി ബിജുരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. റൂറല്‍ ജില്ലാ പോലീസ് മേധാവി ജി ജയദേവ് ഐ എ എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ നീക്കത്തിലാണ് ഷൈജു പിടിയിലായത്. മൊത്ത വിതരണത്തിനായി എത്തിച്ച 5.150 കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു.

 

ആന്ത്രപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നും എത്തിക്കുന്ന കഞ്ചാവ് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ മൊത്ത വിതരണം നടത്തുന്ന ഷൈജു വര്‍ഷങ്ങളായി കഞ്ചാവ് കടത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. നാദാപുരം പോലീസില്‍ ഇയാള്‍ക്കെതിരെ നാര്‍ക്കോട്ടിക് കേസ് നിലവിലുണ്ട്. നാദാപുരം, വടകര, കുറ്റ്യാടി, താമരശ്ശേരി, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ എന്നിവിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഉല്‍പ്പെടെയുള്ളവര്‍ക്കാണ് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നത്. ചില്ലറ വില്‍പ്പന നടത്താനായി എല്ലാ പ്രദേശങ്ങളിലും ഷൈജുവിന് പ്രത്യേക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെ കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. താമരശ്ശേരി ഇസ്‌പെക്ടര്‍ ടി എ അഗസ്റ്റിന്‍, എസ് ഐ സായൂജ് കുമാര്‍, മുക്കം എസ് ഐ. കെ പി അഭിലാഷ്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എ എസ് ഐ. രാജീവ്ബാബു, സീനിയര്‍ സി പി ഒ. ഷിബില്‍ ജോസഫ്, സി പി ഒ. ഷെഫീഖ് നീലിയാനിക്കല്‍, മുക്കം സ്റ്റേഷനിലെ വി എസ് ശ്രീജേഷ്, ശ്രീകാന്ത്, അഭിലാഷ് കോടഞ്ചേരി എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്. പ്രതിയെ ബുധനാഴ്ച താരമശ്ശേരി കോടതിയില്‍ ഹാജറാക്കും.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies