18-Nov-2018 (Sun)
 
 
 
 
‍വേറിട്ട കാഴ്ചകളൊരുക്കി എളേറ്റില്‍ ജി എം യു പി സ്‌കൂൡ സയന്‍ഷ്യ പ്രദര്‍ശം
   
vps
07-Nov-2018
 

എളേറ്റില്‍: എളേറ്റില്‍ ജി എം യു പി സ്‌കൂൡ നടന്ന സയന്‍ഷ്യ പ്രദര്‍ശം ശ്രദ്ധേയമായി. സ്‌കൂളിലെ എല്ലാ ക്ലാസുകളുടെയും പ്രദര്‍ശനത്തിനൊപ്പം പഠനാര്‍ഹമായ നിരവധി സ്റ്റാളുകളും പ്രദര്‍ശനത്തില്‍ ഒരുക്കിയിരുന്നു. വിദ്യാര്‍ത്ഥികള്‍ മണ്ണിലും തെങ്ങോലയിലും തീര്‍ത്ത വസ്തുക്കള്‍, വിവിധ വര്‍ക്കിംഗ് മോഡലുകള്‍ തുടങ്ങിയവക്കു പുറമെ പുരാവസ്തുക്കളും ചരിത്ര ശേഷിപ്പുകളും പ്രദര്‍ശിപ്പിച്ചിരുന്നു.

 

പഴയ കാലത്തെ ഗൃഹോപകരണങ്ങള്‍, മെതിയടി, എഴുത്താണി, എഴുത്തോല മഹാത്മാ ഗാന്ധിയുടെ ജനനം മുതല്‍ മരണം വരെ എന്ന ചിത്ര പ്രദര്‍ശനം, പഴയകാല നാണയങ്ങള്‍, പെയിന്‍ ആന്റ് പാലിയേറ്റീവ് സ്റ്റാള്‍ തുടങ്ങിയവയാണ് സയന്‍ഷ്യയില്‍ ഒരുക്കിയത്. പ്രദര്‍ശനം കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ സി ഹുസ്സൈന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍ പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. നവകേരള മാഗസിന്‍ പ്രകാശനം വാര്‍ഡ് മെമ്പര്‍ ആശിഖ് റഹ്മാന്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം റജ്‌ന കുറുക്കാംപൊയില്‍, എന്‍ കെ മുഹമ്മദ്, കെ അബ്ദുല്ലത്തീഫ് എന്നിവര്‍ പ്രസംഗിച്ചു. പ്രധാനാധ്യാപകന്‍ എം അബ്ദുല്‍ ശുക്കൂര്‍ സ്വാഗതവും കണ്‍വീനര്‍ എം ടി അബ്ദുസ്സലീം നന്ദിയും പറഞ്ഞു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies