18-Nov-2018 (Sun)
 
 
 
 
‍താമരശ്ശേരി ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ മെഗാ സമ്മാന വിതരണം വ്യാഴാഴ്ച
   
vps
07-Nov-2018
 

താമരശ്ശേരി: വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടിപ്പിച്ച താമരശ്ശേരി ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ സമാപന സമ്മേളനവും മെഗാ സമ്മാന വിതരണവും വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ഏപ്രില്‍ 1 ന് ആരംഭിച്ച ഷോപ്പിംഗ് ഫെസ്റ്റിവല്‍ സെപ്തംബര്‍ 30 നാണ് അവസാനിച്ചത്. മെഗാ സമ്മാനമായി ഇയോണ്‍ കാറും പ്രീ മെഗാബംബര്‍ സമ്മാനമായി എന്‍ഫീല്‍ഡ് ബുള്ളറ്റുമാണ് നല്‍കുന്നത്. മാസാന്ത സമ്മാനമായി 3 ഹോണ്ട ആക്ടീവ സ്‌കൂട്ടറുകളും നല്‍കുന്നുണ്ട്. ഫ്രിഡ്ജ്, ടിവി., വാഷിംഗ് മെഷീന്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയ സമ്മാനങ്ങള്‍ നേരത്തെ ഓരോ ഷോപ്പില്‍ നിന്നും നല്‍കിയിരുന്നു. വ്യവസായ-കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനവും മെഗാസമ്മാന വിതരണവും നടത്തും. കാരാട്ട് റസാഖ് എം എല്‍ എ മുഖ്യാതിഥിയായിരിക്കും. ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍, വ്യാപാരി സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിക്കും

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies