17-Feb-2019 (Sun)
 
 
 
 
‍നോട്ട് നിരോധനം കേരളത്തിലെ വാണിജ്യ വ്യവസായ മേഖലകളെ നിശ്ചലമാക്കി: മന്ത്രി ഇ പി ജയരാന്‍
   
vps
10-Nov-2018
 

താമരശ്ശേരി: നോട്ട് നിരോധനം കേരളത്തിലെ വാണിജ്യ വ്യവസായ മേഖലകളെ നിശ്ചലമാക്കിയിരിക്കുകയാണെന്നും ഇതേ തുടര്‍ന്നുള്ള പ്രതിസന്ധി നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണെന്നും വ്യവസായ-കായിക വകുപ്പു മന്ത്രി ഇ പി ജയരാന്‍. വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി യൂണിറ്റ് സംഘടിപ്പിച്ച താമരശ്ശേരി ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ സമ്മാനദാനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. കള്ളപ്പണം പിടികൂടാനെന്ന പേരില്‍ നോട്ട് പിന്‍വലിച്ചെങ്കിലും പോയിന്റ് 7 ശതമാനം മാത്രാണ് തിരിച്ചെത്താതിരുന്നത്. ഇതില്‍ നഷ്ടപ്പെട്ടതും കേടായതും ഉണ്ടാവാം. ഇത് പതിനായിരം കോടിരൂപ മാത്രമാണ്. എന്നാല്‍ പുതിയ നോട്ടുകള്‍ അച്ചടിക്കാന്‍ ഇരുപത്തി ഒന്നായിരം കോടിയാണ് ചെലവായത്. കള്ളപ്പണത്തിന് നികുതി അടക്കുന്നില്ലെന്നതല്ലാതെ വ്യാജ നോട്ട് അല്ലെന്ന തിരിച്ചറിവുപോലും ഇല്ലാതെയാണ് ഇത്തരമൊരു തീരുമാനം എടുത്തത്.

 

ഭൂമിയും വെള്ളവും വെളിച്ചവും നല്‍കി വ്യവസായങ്ങളെയും വാണിജ്യങ്ങളെയും പ്രോത്സാഹിപ്പിച്ച് മാറ്റങ്ങള്‍ വരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സ്വകാര്യ പൊതുമേഖല സ്ഥാപനങ്ങളിലെ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യക്കകത്തും പുറത്തും വിപണി കണ്ടെത്താന്‍ വാണിജ്യ ഡിപ്പാര്‍ട്ട് മെന്റ് ആരംഭിച്ചിട്ടുണ്ട്. ഒരു ഐ എ എസ് ഓഫീസറെ അതിന്റെ ചുമതല ഏല്‍പ്പിച്ചിരിക്കുകയാണ്. വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് മികച്ച വിപണി കണ്ടെത്തുകയാണ് ലക്ഷ്യം. വ്യാപാരികള്‍ ഉത്പാദന മേഖലയിലേക്കുകൂടി കടന്നു വരണമെന്നും മന്ത്രി ഇ പി ജയരാന്‍ പറഞ്ഞു. കാരാട്ട് റസാഖ് എം എല്‍ എ മുഖ്യാതിഥിയായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് അമീര്‍ മുഹമ്മദ് ഷാജി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടി, വൈസ് പ്രസിഡന്റ് കെ വി മുഹമ്മദ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ജെസ്സി ശ്രീനിവാസന്‍, പഞ്ചായത്ത് അംഗങ്ങളായ കെ സരസ്വതി, ബിന്ദു ആനന്ദ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് അഷ്‌റഫ് മൂത്തേടത്ത്, സി ജെ ടെന്നിസണ്‍, കെ നാരായണന്‍ നായര്‍, കെ ടി ഹംസ, മുഹമ്മദാലി, ഹാഫിസ് റഹ്മാന്‍, അബ്ദുല്‍ മജീദ്, കെ കെ മോഹന്‍, മുര്‍ത്താസ് ഫസല്‍ അലി, നൗഷാദ് ചെമ്പ്ര, അബ്ദുള്ള എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി റെജി ജോസഫ് സ്വാഗതവും ട്രഷറര്‍ കെ എം മസൂദ് നന്ദിയും പറഞ്ഞു. മെഗാ ബമ്പര്‍ സമ്മാനമായി ഇയോള്‍ കാര്‍, പ്രീ മെഗാ ബമ്പര്‍ സമ്മാനമായി എന്‍ഫീല്‍ഡ് ബുള്ളറ്റ് എന്നിവയും മാസാന്ത സമ്മാനങ്ങളായി മൂന്ന് ആക്ടീവ സ്‌കൂട്ടറുകളും പ്രോത്സാഹന സമ്മാനങ്ങളായി ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, മൊബൈല്‍ ഫോണ്‍ എന്നിവയും വിതരണം ചെയ്തു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies