16-Dec-2018 (Sun)
 
 
 
 
‍മുക്കം സര്‍വീസ് സഹകരണ ബേങ്ക് തിരഞ്ഞെടുപ്പിനിടെ കല്ലേറും ലാത്തിചാര്‍ജും; പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു
   
vps
12-Nov-2018
 

മുക്കം: ഏറെ വിവാദമായ മുക്കം സര്‍വീസ് സഹകരണ ബേങ്ക് തിരഞ്ഞെടുപ്പിനിടെ കല്ലേറും ലാത്തിചാര്‍ജും. നീലേശ്വരം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രാവിലെ തിരഞ്ഞെടുപ്പ് ആരംഭിച്ച സമയം മുതല്‍ ഇരുവിഭാഗവും സംഘടിച്ചിരുന്നു. രാവിലെ 10 മണിയോടെ എല്‍ ഡി എഫ്-യു ഡി എഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയിലും കല്ലേറിലും കലാശിച്ചതിനെ തുടര്‍ന്ന് പോലീസ് ലാത്തി വീശി.

 

കൊടുവള്ളി ഇന്‍സ്‌പെക്ടര്‍ പി ചന്ദ്രമോഹന്റെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘത്തിന്റെ സാന്നിധ്യത്തിലായിരുന്നു സംഘര്‍ഷം. ഇതോടെ വിവിധ സ്‌റ്റേഷനുകളില്‍ നിന്നായി കൂടുതല്‍ പോലീസുകാര്‍ സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. തിരഞ്ഞെടുപ്പ് തുടരുന്നതിനിടെ ഉച്ചയോടെ വീണ്ടും കയ്യാങ്കളിയും കല്ലേറും നടന്നു. വിവിധ പ്രദേശങ്ങളില്‍ നിന്നും എത്തിയവര്‍ ഉള്‍പ്പെടെയാണ് റോഡില്‍ ഏറ്റു മുട്ടിയത്. പോലീസ് പലതവണ ലാത്തി ചാര്‍ജ് നടത്തുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. യു ഡി എഫ് ഭരിക്കുന്ന ബേങ്കിന്റെ വോട്ടര്‍ ലിസ്റ്റില്‍ നിന്നും നിരവധി പേരെ ഒഴിവാക്കിയെന്നാരോപിച്ച് നേരത്തെ എല്‍ ഡി എഫിന്റെ നേതൃത്വത്തിലുള്ള സഹകരണ ജനാധിപത്യ സംരക്ഷണ സമിതി രംഗത്തെത്തിയിരുന്നു. ഇതിനിടെ സമര്‍പ്പിക്കപ്പെട്ട 78 നാമനിര്‍ദേശ പത്രികകളില്‍ 58 എണ്ണം റിട്ടേണിംഗ് ഓഫീസര്‍ തള്ളി. അംഗങ്ങളുടെ രേഖ ബാങ്കില്‍ എഴുതി സൂക്ഷിച്ചില്ലന്ന കാരണം പറഞ്ഞായിരുന്നു പത്രിക തള്ളിയത്. യു ഡി എഫ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ പത്രിക തള്ളിയതോടെ ഭരണം നഷ്ടപ്പെടുമെന്ന സാഗഹചര്യം വന്നു. ഇതോടെ യു ഡി എഫിലെ 19 പേര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സിംഗിള്‍ ബെഞ്ച് യു ഡി എഫിന്റെ വാദം അംഗീകരിച്ചില്ല. തുടര്‍ന്ന് ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയും 19 പേര്‍ക്കും മത്സരിക്കാമെന്ന വിധി സമ്പാധിക്കുകയുമായിരുന്നു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies