പുതുപ്പാടി ഒടുങ്ങാക്കാടിന് സമീപം കാറുകള്‍ കൂട്ടിയിടിച്ച് യുവതിക്ക് പരുക്ക്
പുതുപ്പാടി: ഒടുങ്ങാക്കാടിന് സമീപം കാറുകള്‍ കൂട്ടിയിടിച്ച് യുവതിക്ക് പരുക്ക്. താമരശ്ശേരി ഭാഗത്തുനിന്നും അടിവാരം ഭാഗത്തേക്ക് പോവുകയായിരുന്ന വള്ളിയാട് സ്വദേശികള്‍ സഞ്ചരിച്ച കാറില്‍ വയനാട് ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കോഴിക്കോട് സ്വദേശികള്‍ സഞ്ചരിച്ച കാറ് ഇടിക്കുകയായിരുന്നു.
വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. വള്ളിയാട് സ്വദേശിനിക്കാണ് പരുക്കേറ്റത്. ഇവരെ ഓമശ്ശേരിയിലെ സ്വാകര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല. ഇവരുടെ കാറിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. അടിവാരം ഔട് പോസ്റ്റില്‍ നിന്നും പോലീസ് എത്തി വാഹനങ്ങള്‍ നീക്കം ചെയ്തു.