13-Dec-2018 (Thu)
 
 
 
 
‍പ്രളയ ബാധിതര്‍ക്ക് പീപ്പിള്‍സ് ഫൗണ്ടേഷന്റെ സഹായ ഹസ്തം
   
vps
14-Nov-2018
 

കട്ടിപ്പാറ: ജമാഅത്തെ ഇസ്ലാമിയുടെ പീപ്പിള്‍സ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ പ്രളയ ബാധിതര്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കുന്നു. കോഴിക്കോട് ജില്ലയില്‍ പ്രളയം ദുരിതം വിതച്ച കട്ടിപ്പാറയില്‍ ഉള്‍പ്പെടെ 22 വീടുകളാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ നിര്‍മിച്ചു നല്‍കുന്നത്. കൂടാതെ ഭവനങ്ങളുടെ അറ്റകുറ്റപ്പണികള്‍ ഉള്‍പ്പെടെയുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് നിര്‍വഹിക്കാനാണ് തീരുമാനം. പദ്ധതിയുടെ പ്രഖ്യാപനം കട്ടിപ്പാറയില്‍ നടന്ന ചടങ്ങില്‍ കേരള ജമാഅത്തെ ഇസ്ലാമി അമീര്‍ എം ഐ അബ്ദുല്‍ അസീസ് നിര്‍വഹിച്ചു.

 

പരിപാടി കാരാട്ട് റസാഖ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. സ്വയം തൊഴില്‍ പദ്ധതി പ്രഖ്യാപനം താമരശ്ശേരി തഹസില്‍ദാര്‍ സി മുഹമ്മദ് റഫീഖും ചികിത്സാ സഹായ വിതരണോദ്ഘാടനം കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രനും നിര്‍വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് വി പി ബഷീര്‍ അധ്യക്ഷത വഹിച്ചു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ സെക്രട്ടറി പി സി ബഷീര്‍ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് അംഗങ്ങളായ മുഹമ്മദ് ഷാഹിം, അബ്ദുല്‍ അസീസ് തുടങ്ങിയവര്‍ സംസാരിച്ചു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies