13-Dec-2018 (Thu)
 
 
 
 
‍ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ക്കും ഭര്‍ത്താവിനും ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ ക്രൂര മര്‍ദ്ദനം
   
vps
17-Nov-2018
 

കുറ്റ്യാടി: ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ക്കും ഭര്‍ത്താവിനും ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ ക്രൂര മര്‍ദ്ദനം. ഏഷ്യാനെറ്റ് കോഴിക്കോട് ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ സാനിയോ മനോമി, സി പി എം ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്ററുടെ മകനും സാനിയോയുടെ ഭര്‍ത്താവുമായ ജൂലിയസ് നികിതാസ് എന്നിവരെയാണ് വാഹനം തടഞ്ഞു നിര്‍ത്തി അക്രമിച്ചത്.

 

കക്കട്ട് അമ്പലക്കുളങ്ങരയില്‍ വെച്ചായിരുന്നു സംഭവം. പാലേരിയിലെ സാനിയോയുടെ വീട്ടില്‍ നിന്നും നികിതാസിന്റെ വീട്ടിലേക്ക് പോവുന്നതിനിടെ അമ്പലക്കുളങ്ങരയിലെത്തിയപ്പോള്‍ പത്തോളം വരുന്ന ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ കാറ് തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഇവര്‍ പോലീസിന് മൊഴി നല്‍കി. പരുക്കേറ്റ ഇവരെ കുറ്റ്യാടിയിലെ ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അകമ്പടിയോടെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ച കാറിന് നേരെ വീണ്ടും കല്ലേറുണ്ടായി. ഇവരെ പിന്തുടര്‍ന്ന ജീപ്പിലുണ്ടായവര്‍ക്ക് നേരെയും കയ്യേറ്റമുണ്ടായി. ഇടിയേറ്റ് ജൂലിയസ് നികിതാസിന്റെ മൂക്കിന് സാരമായ പരുക്കേറ്റു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies